പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം മുപ്പത്തിമൂന്ന്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

സകലേശ്വരനായങ്ങേ ക്കാണാ-
നൊന്നു കഴിഞ്ഞാവൂ ,
അതിന്നു മാത്രം ഞാനെന്നുള്ളില്‍
അവശേഷിച്ചാവൂ!

ഏതൊരു ദിക്കിലുമങ്ങയെമാത്രം-
നേരില്‍ക്കാണാനും,
വിഭോ,ഭവാനില്‍ മാമകജീവനു
വിലയം കൊള്ളാനും,

അനിശം നിന്മേലനുരാഗത്താ-
ലര്‍ച്ചന ചെയ്‌വാനും,
ഉള്ളിലെ യിച്ഛാശക്തിയിതെന്നില്‍
ഉണര്‍ന്നു നിന്നാവൂ!

ഒരു കുറിപോലുമൊരേടത്തങ്ങയെ-
ഒളിച്ചുവയ്ക്കായ്‌വാന്‍-
ആവും മ,ട്ടിഹലോകത്തില്‍ ഞാ-
നവശേഷിച്ചാവൂ!

അനന്തമാമീ കലവികള്‍ തുടരാ-
നല്ലീ,യിമ്മട്ടില്‍ -
നിതാന്തമിവളെ നിലനിര്‍ത്തുന്നു
നീയീയുലകത്തില്‍?

കരവലയത്തില്‍ ബന്ധിതയായി-
ക്കഴിഞ്ഞുകൊള്ളാം ഞാന്‍
അധിനായകനാ,യങ്ങയെ നിത്യം
കരുതിക്കൊള്ളാം ഞാന്‍

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.