പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം മുപ്പത്തിരണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍


എന്‍ നികേതത്തി,ലന്നൊരന്തിയില്‍-
വന്നു നിന്നേവം കെഞ്ചിനാര്‍-

‘’ഏകിയാലുമിവര്‍ക്കിട, മിങ്ങു-
കോണിലെങ്ങാനിരിക്കുവാന്‍

അങ്ങയോടു സഹകരിച്ചിടാം
മംഗളാചരണങ്ങളില്‍;

പൂജതീര്‍ന്നു പ്രസാദവും കൊണ്ടു
പോവതിലവര്‍ തൃപ്തരാം!"

കേവലര്‍ , പരിക്ഷീണിതര്‍ പഴം
കൂറയാല്‍ മെയ് മറച്ചവര്‍,

പമ്മലോടെ ചടഞ്ഞുകൂടിയെ-
ന്നുമ്മറ, ത്തൊരു മൂലയില്‍

രാവിലെന്റെ തൃക്കോവിലിന്നക-
ത്തേറിനാര്‍ കൈക്കരുത്തിനാല്‍;

പൂജചെയ്യാനൊരുക്കി ഞാന്‍ വച്ച-
താകെയും അതിഗൂഢമായ്

ഒട്ടഴുക്കുപുരണ്ട കൈകളാല്‍
കട്ടുവാരി ക്കടന്നവര്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.