പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം ഇരുപത്തിയൊന്‍പത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ഏകാകിനിയായ് പുറപ്പെട്ടു ഞാന്‍ , ഭവാ-
നാവസിക്കുന്നോരിടം തേടി , യെന്നെയീ-

നീരവരാവിലനുയാത്ര ചെയ്യുവോ-
നാരാകിലും ഞാനൊഴിഞ്ഞുനീങ്ങീ, വിന-

മാറിയെന്നോര്‍ത്തു മുഖം തിരിക്കേ,നിഴല്‍-
പോലവനുണ്ടെന്റെ പിന്നാലെ, യുച്ചണ്ഡ-

പാദപാതത്താലുലകം കുലുക്കി, ഞാ-
നോതുന്നതു മറുവാക്കാല്‍ വിലക്കിയും!

ലജ്ജകെട്ടോനവന്‍ ഞാന്‍തന്നെ; നിന്‍തിരു
മുമ്പി,ലവനുമൊത്തെത്തുന്നതെങ്ങനെ?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.