പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം ഇരുപത്തെട്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

പേരുകൊണ്ടാരെ മറച്ചു ഞാന്‍, ഇന്നവന്‍
പേരിന്‍ തടങ്കലിലല്ലോ;

കാരാഗൃഹത്തിലിപ്പോഴുമവന്‍ വീണു-
കേണുകഴിയുകയല്ലോ!

കെട്ടിപ്പടുക്കുകയാണു ഞാനിങ്ങതിന്‍-
ചുറ്റുമതില്‍ അഹോരാത്രം

ചൂഴുമിരുട്ടി, ലിന്നാകയാല്‍ നഷ്ടമായ്-
ത്തീരുന്നതിതെന്നാത്മഭാവം

ചെമ്മണ്ണടരുകള്‍ മേല്‍ക്കുമേല്‍ വച്ചു ഞാന്‍
എന്നഹന്തയ്ക്കേറ്റി പൊക്കം;

എങ്ങും പഴുതു വരായ് വതിന്നായ് പാടു-
പെട്ടുകൊണ്ടേന്‍ അവിശ്രാന്തം!

മിഥ്യയിതിനെപുലര്‍ത്തുവോളം കാലം,
നഷ്ടമെനി, ക്കെന്നെ മാത്രം !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.