പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം ഇരുപത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

എത്രയേറെ മുഷിഞ്ഞിരു, ന്നാറ്റു-
വക്കില്‍ നേരം കളഞ്ഞു ഞാന്‍!

എന്‍ ചെറുതോണിയിപ്പോഴെങ്കിലും
തിട്ടയില്‍നി, ന്നിറക്കണം.

പുഷ്പമാകെ വിടര്‍ത്തി, മാധവം
പിന്മടങ്ങിക്കഴിഞ്ഞിതാ;

വാടി വീണുള്ള പൂക്കളേലുമി
ക്കുടഞാനെന്തു ചെയ്യണം?

നീരൊഴുക്കുകളുച്ചലം; തിര
മാലചേര്‍പ്പു കളാരവം

ജീര്‍ണ്ണ പത്രങ്ങള്‍ മാമരച്ചോട്ടില്‍
വീണു, തൂകുന്നു മര്‍മ്മരം;

നഷ്ടചിത്തയായിങ്ങിരുന്നുകൊ-
ണ്ടുറ്റുനോക്കുവതെങ്ങു ഞാന്‍?

ആറ്റിനക്കരെവ് നിന്നു കേട്ടുവോ
നേര്‍ത്തൊരാ വേണു നിസ്വനം?

കാതു കൂര്‍പ്പിച്ചുകൊണ്ടു കാറ്റുമീ
നീല നീരവ വാനവും-

മെയ്തരിച്ചു നില്‍ക്കുന്നു; നീയിതു
കണ്‍ തുറ, ന്നിനിക്കാണുക!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.