പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം രണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

ആലപിക്കുവാനങ്ങു കല്പിക്കെ,യെന്‍
മാനസ മെന്തഭിമാനനിര്‍ഭരം

നിര്‍ന്നിമേഷമായ് നിന്മുഖത്തുന്മുഖം
തങ്ങിനില്‍ക്കുന്നു കള്‍കള്‍ ബാഷ് പാവിലം.

ജീവിതത്തിന്‍ ചവര്‍പ്പും, പുരുഷമാം-
ഭാവവു, മാസ്വരസുധ ധാരയില്‍

വീണലിവൂ, പറവകള്‍ക്കോപ്പമെന്‍-
സാധന പറന്നേറുന്നു മേല്‍ക്കുമേല്‍.

ഞാനറിവൂ ഭാവാനേറ്റമിഷ്ടമെന്‍
ഗാനം; ഇന്നതിന്‍ ഊറ്റത്തിലാണുഞാന്‍-

സന്നിധിയിലിരുന്നു സങ്കീര്‍ത്തനം
ഭംഗമെന്യേ തുടര്‍ന്നു പോരുന്നതും!

അന്തരംഗത്തിനപ്രാപ്യമാകുമ-
തൃപ്പദം നാദവീചിയാന്‍ പുല്‍കവേ,

ഗാനമാധ്വീലഹരിലങ്ങയെ-
‘തോഴ’നെന്നു വിളിച്ചുപോവുന്നു ഞാന്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.