പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം പതിനെട്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ആയീലറിയുവാന്‍, ഈ നറുംതാമര-
പൂവുകളെന്നു വിടര്‍ന്നുവെന്നും

ആയീലവയിറുത്തു, ത്തെന്മലര്‍ക്കൂടയി-
താകേനിറ,ച്ചിങ്ങു പോരുവാനും,

അന്യമന‍സ്കയായ് ഞാനിരിക്കേ, അവ-
യെങ്ങേ മറഞ്ഞു കിടന്നെതെന്നും!

ഉത്കണ്ഠയാ, ലേറ്റമാകുലമായിതെന്‍
ഉള്‍ക്കളം; മാഴ്കിഞാന്‍ വീണനേരം

ഞാനറിയാതിളം തെന്നല്‍ വീശിയെന്‍-
ചാരേ പരത്തീ സൗരഭ്യപൂരം!

ആ സുഗന്ധത്തില്‍ മതിമറന്നെത്രയോ
ദേശാന്തരങ്ങളില്‍ ഞാനലഞ്ഞു-

പുഷ്പോത്സവ കാലമെത്തവേ, തന്‍ പരി-
പൂര്‍ണ്ണതയാരായുമൂഴിയേപ്പോല്‍!

ആ മലര്‍ക്കാല, മകലെയല്ലെന്നു ഞാ-
നീ നിമിഷത്തിലറിഞ്ഞുവല്ലോ,

ഇന്നതെന്‍ മാനസ നന്ദനോദ്യാനത്തി-
ലെങ്ങുമേ പൊട്ടിവിടര്‍ന്നുവല്ലോ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.