പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം പതിനാറ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ഒഴുകി നീങ്ങിയ മുകിലുകള്‍ വിണ്ണി-
ലൊരു പടലമായ് നിറയുന്നു;

തവനിയോഗമെ,ന്തറിവീല! ഞാനീ
തിരു നടക്കല്‍ നിന്നുഴറുന്നു!

പകലെല്ലാ, മോരോപണിയിലേര്‍പ്പെട്ടു
പലരുമാ,യിടപഴകിനേന്‍

ഉടനേ നീ വരുമരികേ, യെന്നോരെ-
നിനവിലാ,ണ്ടിങ്ങു കഴിയുന്നേന്‍

ഇരുളി,ലീവഴിയരികില്‍ നിര്‍ത്തി നീ-
യിവളെ,യെന്തിനെന്നറിവീല;

ഇനിയും ദര്‍ശനമരുളാതേ ഭവാ-
നൊളിവില്‍ നില്‍ക്കുവാന്‍ മുതിരൊലാ

മറികടക്കുവാനെളുതല്ലേതുമി-
ക്കരിമുകില്‍ ചൂഴുമിടവേള

ഇവിടെ മേവുന്നേ,നകലെ മേയുന്ന
മിഴികളുമായിന്നതി ദുനം;

ചുഴറുമിക്കാറ്റില്‍ വിറകൊള്ളുന്നിതേ
ചകിതമെന്‍ പ്രാണ,നതിദീനം

ഇവിടെ വാതിക്കല്‍ തനിയെയെന്തിന്നാ-
യിവളെ നിര്‍ത്തുവതിതുവിധം?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.