പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

വിമെൻസ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്തകൾ വീക്ഷണങ്ങൾ

കോഴിക്കോട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്‌ത്രീ സംഘടനയാണ്‌ അന്വേഷി വിമെൻസ്‌ കൗൺസലിങ്ങ്‌ സെന്റർ. സ്‌ത്രീകൾക്കെതിരെ കുടുംബത്തിലും സമൂഹത്തിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളോട്‌ പ്രതികരിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം. 1993 നവംബർ മുതൽ സൊസൈറ്റീസ്‌ രജിസ്‌ട്രേഷൻ ആക്‌ട്‌ പ്രകാരം രജിസ്‌ട്രർ ചെയ്‌തു പ്രവർത്തിക്കുന്ന അന്വേഷി, കൗൺസലിങ്ങ്‌, ലീഗൽ എയ്‌ഡ്‌, ലൈബ്രറി & ഡോക്യുമെന്റേഷൻ, സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ വളരെ സജീവമായി നടത്തി വരികയാണ്‌.

വരുന്ന മെയ്‌ മാസം 21, 22, 23 തീയതികളിൽ കോഴിക്കോട്‌ വെച്ച്‌ സ്‌ത്രീപക്ഷ സിനിമകളുടെ ഒരു അന്താരാഷ്‌ട്രഫിലിം ഫെസ്‌റ്റിവെൽ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. കേരളത്തിലെ സ്‌ത്രീ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അവിസ്‌മരണീയമായ അദ്ധ്യായമായിരിക്കും എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഈ പുതിയ സംരംഭത്തിന്‌ താങ്കളുടെയും താങ്കൾ ഉൾക്കൊളളുന്ന സംഘടനകളുടേയും പൂർണ്ണമായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങളറിയാൻ താഴെ കൊടുക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുവാൻ താല്‌പര്യപ്പെടുന്നു.

അന്വേഷി വിമെൻസ്‌ കൗൺസലിങ്ങ്‌ സെന്റർ,

കെ.റ്റി. ഗോപാലൻ റോഡ്‌,

പി.ഒ.കോട്ടൂളി,

കോഴിക്കോട്‌ - 673016

ഫോൺ - 0495 - 744370

കെ.അജിത -പ്രസിഡന്റ്‌

ജാൻസി ജോസ്‌ - സെക്രട്ടറി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.