പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

എന്റെ വോട്ട് ആര്‍ക്ക്?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷോബിന്‍ അലക്‌സ്‌

മാര്‍ച്ച് 27നു രാവിലെ തിരക്ക് ഏറ്റവും കൂടിയ സമയത്ത് തിരുവനന്തപുരത്തെ തന്നെ ഏറ്റവും തിരക്കേറിയ ശ്രീകാര്യം ജങ്ങ്ഷനില്‍ കണ്ട ഒരു പൊറാട്ട് നാടകമാണ് ഈ കുറിപ്പിന് ആധാരം. നൂറുകണക്കിന് ഉദ്യോഗസ്തരും വിദ്യാര്‍ഥികളും തൊഴിലാളികളും ലക്ഷ്യസ്ഥാനതെത്താന്‍ തിരക്ക് പിടിച്ചോടുന്ന 89 മണി സമയത്ത്‌പൊതുനിരത്ത്ക യ്യേറി മൈക്ക് വെച്ച്‌കെട്ടി വോട്ട്പിടുത്തം എതിര്‍സ്ഥാനാര്‍ഥിയെ തെറിവിളിക്കുന്ന ഈ ആഘോഷം തികഞ്ഞ ആഭാസത്തരം മാത്രമല്ല സാമൂഹികദ്രോഹവുമാണ്. ശ്രീകാര്യം മുതല്‍ പോങ്ങുമൂടു വരെയുള്ള 2 കി.മി.ദൂരം വാഹനങ്ങള്‍ നിശ്ചലമായി കിടക്കുന്ന കാഴ്ചയാണ്കാണാന്‍സാധിച്ചത്.റോഡ്, ഫ്‌ലൈ ഓവര്‍വികസനം ഏറ്റവും ആവശ്യമായ ശ്രീകാര്യം ജങ്ങ്ഷന്‍ തന്നെ ഇതിനു തിരഞ്ഞെടുത്ത ചേതോവികാരം അറിയാന്‍ ആഗ്രഹമുണ്ട്.വികസനം കൊണ്ടുവരാന്‍ ബാധ്യസ്ഥനായസ്ഥലം ങഘഅ തന്നെയാണ് ഈസമ്മേളനത്തിന്നേതൃത്വംനല്കുന്നത് എന്നതാ വിരോധാഭാസം.പൊതുനിരത്തില്‍ സമ്മേളനങ്ങള്‍ പാടില്ല എന്ന് കോടതിവിധിനിലനില്‌ക്കെതന്നെ ഈ അക്രമത്തിനുസംരക്ഷണം നല്‍കുന്ന പോലീസിനെ വിമര്‍ശിക്കാന്‍ എനിക്ക് തോന്നുന്നില്ല. നിയമം നടപ്പാക്കാന്‍ ശ്രമിച്ച ഒരു പോലീസുകാരന് അടുത്തിടെ സംഭവിച്ചത് ആരും മ റന്നു കാണാനിടയില്ല. പൊതുജനങ്ങളുടെ സേവകരായിരിക്കേണ്ട ജനപ്രധിനിധികള്‍ ജനങ്ങളെ ദ്രോഹിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. വികസനം നടത്താത്ത ജനപ്രതിനിധിക്ക് ജനങ്ങളുടെ വഴിതടയാനും അവകാശമില്ല. 5 വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പെന്ന പേരില്‍ ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപെടുന്നത് ഏതു വീക്ഷണ കോണില്‍ നോക്കിയാലും അപരാധമാണ്. ടിവി ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ പ്രമുഖനേതാവ് എതിര്‍സ്ഥാനാര്‍ഥികളെ വിമര്‍ശിക്കുന്നത് കാണാനിടയായി.സംസ്‌കാരശൂന്യമായ, അശ്ലീലം നിറഞ്ഞ ആ വാക്കുകള്‍ കേള്‍ക്കുന്നത്ഭാവിവാഗ്ദാനങ്ങളായ കുട്ടികളാണ്, ഈ വാക്കുകളാണ് അവര്‍ മാതൃക ആക്കുന്നത്. രാജ്യത്തെ മുന്‍പോട്ടു നയിക്കാന്‍ ശക്തരായ ഒരു പുതുതലമുറ നമുക്കെങ്ങനെ ലഭിക്കും? പൊതുനിരത്തുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കി വോട്ട് അഭ്യര്‍ഥന മഹോത്സവം നടത്താത്ത, തന്റെ പ്രചാരണത്തിനു ഫ്‌ലക്‌സ്‌ബോഡുകള്‍ ഉപയോഗിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ തന്റെടമുള്ള സ്ഥാനാര്‍ഥിക്കാണ് ഇത്തവണ എന്റെ വോട്ട്.

ഷോബിന്‍ അലക്‌സ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.