പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സെൽഫോണും മാനവസുരക്ഷയും - 2

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ്‌ പൊക്കാമറ്റം

പ്രഹസനങ്ങളോ തുടർനാടകങ്ങളോ ആകുന്ന ഗവേഷണങ്ങൾ

1996 ൽ ലോകാരോഗ്യസംഘടന (WHO) 54 രാജ്യങ്ങളേയും 8 അന്തർദേശീയ സംഘടനകളേയും 8 അന്തർദേശീയ ശാസ്‌ത്രസംഘടനകളേയും (International Scientific Institutions) ഉൾപ്പെടുത്തികൊണ്ട്‌ ഇ.എം.എഫ്‌. പ്രൊജക്‌ടിന്‌ (International Electromagnetic Field Project) രൂപം നൽകി. സഹൃദയ ലോകവും ശാസ്‌ത്രലോകവും സസന്തോഷം സ്വാഗതം ചെയ്‌ത ഒരു വമ്പൻ ഗവേഷണത്തിന്റെ തുടക്കമായിരിന്നു അത്‌. 0 മുതൽ 300 മെഗാഹേഴ്‌സ്‌ വരെയുള്ള ഫ്രിക്വൻസി മനുഷ്യരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതിനുവേണ്ടി രൂപകൽപന ചെയ്‌ത പ്രൊജക്‌ട്‌ പത്തു വർഷങ്ങൾക്കുള്ളിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരേയും ഗവേഷണഫലങ്ങൾ ജനങ്ങൾക്കറിനായിട്ടില്ല. 2012-ൽ ഒരു പ്രഖ്യാപനം ഇതെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന നടത്തുമെന്നാണ്‌ ഇപ്പോൾ അറിവായിരിക്കുന്നത്‌. ആദ്യകാലങ്ങളിൽ ഈ പ്രൊക്‌ടിന്റെ ചീഫ്‌ ആയിരുന്നു ഡോ. മൈക്ക്‌ റെപ്പാച്ചോളിയുടെ വാക്കുകളിൽ നിന്നുതന്നെ അതെപ്രകാരമായിരിക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കുവുന്നതേയുള്ളൂ.‘ "Mr. It is indeed unfortunate that some WHO programmes are under extreme pressure to come up with; discreted and suppressed. Activists have attacked me and WHO since the project began." പിന്നീട്‌ വിവാദപുരുഷനായി മാറിയ ഡോ. റെപ്പാച്ചോളി ഇന്ന്‌ മൊബൈൽ കമ്പനികളുടെ കൺസൾട്ടന്റ്‌ ആയി ജോലി നോക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്‌.

1993-98 കാലഘട്ടത്തിൽ വയർലെസ്സ്‌ ടെക്‌നോളജി റിസേർച്ച്‌ നടത്തിയ ഗവേഷണങ്ങളിൽ തുടർഗവേഷണം നടന്നെങ്കിലും അതിന്റെ ഫലങ്ങൾ പുറത്തു വന്നിട്ടില്ല. ഡോ. ജോർജ്ജ്‌ കാർലോയുടെ സെൽഫോൺസ്‌ ഇൻവിസിബിൾ ഹസാർഡ്‌സ്‌ ഇൻ വയർലെസ്സ്‌ എയ്‌ജ്‌ എന്ന പുസ്‌തകത്തിലൂടെയാണ്‌ റിസേർച്ച്‌ ഫലങ്ങൾ പുറം ലോകം അറിഞ്ഞത്‌. ഡോ. കാർലോയും പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നുവെന്നും അദ്ദേഹത്തിന്റെ, വസതിക്ക്‌ എങ്ങനെയോ കേടുപാടുകൾ സംഭവിച്ചു എന്നും വായിച്ചറിയാനിടയായി.

13 രാഷ്‌ട്രങ്ങളും ഐ.എ.ആർ.സി.യും സഹകരിച്ച്‌ നടത്തിയ 30 മില്യൺ ഡോളർ ഇന്റർ ഫോൺ ഗവേഷണഫലങ്ങൾ ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. 2004-ൽ ഗവേഷണം പൂർത്തിയാക്കിയെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. തലയിലും കഴുത്തിലും സെൽഫോൺ ഉപയോഗമൂലമുണ്ടായേക്കാവുന്ന ഗ്ലിയോമ. അക്വാസ്‌റ്റിക്‌ ന്യൂറോമ, മെനിൻഗിയോമ എന്നീ മൂന്നുതരം ട്യൂമറുകളെക്കുറിച്ച്‌ പഠിക്കുകയായിരുന്നു. ഇന്റർഫോൺ പഠനത്തിന്റെ ഉദ്ദേശം. ശാസ്‌ത്രലോകം ഇന്റർഫോൺ പഠനങ്ങളെ ഇങ്ങനെ വിലയിരുത്തുന്നുഃ No clear conclusions, other than more research is needed.

ഏഴ്‌ യൂറോപ്യൻ രാജ്യങ്ങളിലായി 12 റിസേർച്ച്‌ ഗ്രൂപ്പകൾ നടത്തിയ പഠനങ്ങളിൽ (REFLEX STUDY) മനുഷ്യകോശങ്ങളിലെ ഡി.എൻ.എയിൽ ക്ഷതം സംഭവിച്ചതായി (Single and double strand break) വെളിപ്പെട്ടിട്ടുണ്ടെങ്കിലും ഇത്‌ ലാബ്‌ പരീക്ഷണങ്ങളാകയാൽ മനുഷ്യർക്ക്‌ ഹാനികരമല്ലെന്ന വിധി ശാസ്‌ത്ര ലോകത്തിനു തന്നെ നാണക്കേടായി ഭവിച്ചു. എക്‌സ്‌റേ, ഗാമ എന്നീ രശ്‌മികൾ ഡി.എൻ.എ.യിലെ രണ്ടിഴകളേയും മുറിപ്പെടുത്തുമ്പോൾ മൊബൈൽ ഫ്രിക്വൻസി അപ്രകാരം ക്ഷതമേല്‌പിക്കുന്നില്ലെന്നും കോശങ്ങളിലെ കെമിക്കൽ ബോണ്ടിന്‌ തകരാറുണ്ടാക്കുകയില്ലെന്നുമുള്ള മുൻനിഗമനങ്ങളെ ഇവതിരുത്തുന്നു. സസ്‌തനജീവികൾക്ക്‌ (Mammals) ഡി.എൻ.എ.യിലെ ഒരിഴക്ക്‌ (Single strand break) ക്ഷതം പറ്റിയാൽ കോശങ്ങൾ റിപ്പയർ ചെയ്യാൻ സാധിക്കുമെന്നും രണ്ടിഴകൾക്കും (Double strand break) ക്ഷതം പറ്റിയാൽ കോശങ്ങൾ നശിക്കുകയേ നിവൃത്തിയുള്ളൂ എന്നും ശാസ്‌ത്രലോകത്തിന്‌ അറിവുള്ള കാര്യമാണ്‌. അതുകൊണ്ടാണ്‌ അർബ്ബുദകോശങ്ങളെ ഗാമ റേഡിയഷൻ വഴി രണ്ടിഴകൾക്കും ക്ഷതമേല്‌പിച്ച്‌ കോശങ്ങളെ നിർജ്ജീവമാക്കുന്നത്‌. എങ്കിലും പ്രൊജക്‌ട്‌ ലീഡർ ഫ്രാങ്ക്‌ അഡ്‌കോഫർ (Franz Adlkofer) പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂഃ "We do not want to create panic, but it is good to take precautions."

1988-ൽ 105 പേരുടെ മരണത്തിനിടയാക്കുകയും 200ൽപരം ആളുകൾക്ക്‌ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്‌ത പെരുമൺ ട്രെയിൻ ദുരന്തത്തിനു കാരണം, അന്നവിടെ ആഞ്ഞടിച്ച ടൊർണാടോ എന്ന ചുഴലികൊടുങ്കാറ്റായിരുന്നു എന്ന്‌ ഒരു ഗവൺമെന്റ്‌ ഏജൻസിയുടെ അന്വേഷണങ്ങൾ വിശ്വസിച്ചു തൃപ്‌തിപെട്ട നമ്മൾ നമ്മുടെ പൂർവ്വികരുടെ നിഷ്‌പക്ഷമായ, ഇന്നും ഒരു സർവ്വത്രികസത്യമായി തുടരുന്ന ഒരു അന്വേഷണ ഫലം വല്ലപ്പോഴും ഓർക്കുന്നത്‌ നന്ന്‌. “പൊതുജനം കഴുതയാണ്‌.”

സെൽഫോൺ ഉപയോഗം ജാഗ്രതയോടെ വേണം- എന്തുകൊണ്ട്‌?

1. വളരെ വൈകിയാണെങ്കിലും 2008 ൽ ഇന്ത്യാ ഗവണമെന്റിന്റെ ടെലികോം ഡിപ്പാർട്ട്‌മെന്റ്‌, സെൽഫോൺ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പ്‌ ജനങ്ങൾക്ക്‌ നൽകുകയുണ്ടായി. സെൽഫോൺ അമിതമായി ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്‌ ഗവൺമെന്റിന്‌ ബോധ്യംവന്നിരിക്കുന്നു.

2. ഇതുവരെ നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ മനുഷ്യസുരക്ഷയെ കാര്യമായി നേരിട്ട്‌ (Direct Effect) ബാധിക്കുന്ന തരത്തിലുള്ള ദോഷഫലങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ, മനുഷ്യർക്ക്‌ ഹാനികരമായ (detrimental) ഫലങ്ങൾ ഇല്ലെന്ന്‌ വ്യാഖ്യാനിക്കരുതെന്നും, സെൽഫോൺ വളരെ ശ്രദ്ധാപൂർവ്വം ജാഗ്രതയോടെ മാത്രമേ ഉപയോഗിക്കാവൂ എന്നും ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നു.

3. 2001ൽ ലോകാരോഗ്യസംഘടനയും ഐ.എ.ആർ.സി യും ചേർന്ന്‌ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവന താഴെ ചേർക്കുന്നു.

"Both IARC & WHO, in june 2001 finally evaluated the evidence for carcinogenesis from exposure to static and extremely low frequency(ELF) fields. The review concluded that there was sufficient evidence from childhood leukemea studies to classify ELF magnetic fields as a possible carcinogen"

ഐ.എ.ആർ.സിയുടെ (International Agency for Research on cancer) മോണോഗ്രാഫ്‌ സീരീസ്‌ 2002 ലും ലോകാരോഗ്യസംഘടനയുടെ ഫാക്‌ട്‌ ഷീറ്റ്‌-2001 ലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

തുടരും....

തോമസ്‌ പൊക്കാമറ്റം

Rtd.AGM,BSNL.


Phone: 0484 2730300




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.