പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പ്രതീകങ്ങളില്‍ നിലച്ചുപോകാതിരിക്കട്ടെ പരിസ്ഥിതി ദിനാഘോഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനൂപ് വര്‍ഗീസ് കുരിയപ്പുറം

ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മെ ദിവസവും മാധ്യമങ്ങള്‍ വഴി അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ചൂഷണാതമക വികസനങ്ങള്‍ പ്രകൃതിയെ താളം തെറ്റിക്കുകയും, അതില്‍ മാറ്റം ഉണ്ടാക്കേണ്ടവര്‍ അധരസേവ കൊണ്ട് കാലക്ഷേപം കഴിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ പ്രശസ്തമായ ഒരു പ്രതിമ ഉണ്ട്, ലോകതലവന്‍ മാര്‍ ആഗോള താപനത്തിന്റെ ചര്‍ച്ചയില്‍ മുഴുകുകയും, അവരുടെ തലയ്ക്കു മുകളിലൂടെ വെള്ളം ഉയരുകയും ചെയ്യുന്നതാണ് വിഷയം. പ്രകൃതി നമുക്ക് പല രൂപത്തില്‍ കടുത്ത സൂചനകള്‍ നല്‍കിക്കഴിഞ്ഞു, അതിനെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാന്‍ ഇനിയും എത്രകാലം നമുക്ക് കഴിയും എന്ന് അറിയില്ല.

മുന്‍ വനം മന്ത്രി ശ്രീ ബിനോയ് വിശ്വം ചെയ്തത് പോലെ, 'ആഗോള താപനം, മരമാണ് മറുപടി' എന്ന് പറഞ്ഞു തുടങ്ങിയ പോലത്തെ സുസ്ഥിര പദ്ധതികളാണ് നാടിനു ഇന്നാവശ്യം. പരിസ്ഥിതി സംരക്ഷണം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന, 'ഗ്രീന്‍ വാഷ്' പോലത്തെ സമ്പ്രദായങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍, നമ്മുടെ പ്രവര്‍ത്തികള്‍ കുറേക്കൂടി ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് ഉചിതം. സുസ്ഥിരമല്ലാത്ത നമ്മുടെ ജീവിത രീതി എങ്ങനെ മാറ്റാം എന്ന് ചിന്തിക്കലും വളരെ ആവശ്യം ആണ്. സുസ്ഥിരം ആയ ജീവിത ശൈലികള്‍ ജനങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഭരണകൂട നയങ്ങള്‍, ഏറ്റവും അധികം പ്രസക്തമാണ്. ആര്‍ത്തി പൂണ്ടു ജീവിക്കാതെ, ആവശ്യത്തിനു മാത്രം പ്രകൃതിയില്‍ നിന്നെടുക്കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് കഴിയണം. മഴക്കുഴികള്‍ എടുക്കുക, മഴവെള്ളം സംഭരിക്കുക, സൌരോര്ജം ഉപയോഗിക്കുക, പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുക, മാലിന്യം സംസ്‌കരിക്കുക, പൊതുഗതാഗതം കാര്‍ പൂളിംഗ് ഉപയോഗിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. പക്ഷെ ഏറ്റവും ജനകീയം വൃക്ഷ തൈ വിതരണം, മരം നടല്‍ മുതലായവ ആണ്,നട്ട മരങ്ങള്‍ നൂറ്, പക്ഷെ വളര്‍ന്നത് രണ്ട് എന്ന അവസ്ഥ മാറി, കുറച്ചു മരങ്ങള്‍ നട്ടാലും, അവയെ പരിപാലിച്ചു കൊണ്ട് വരിക എന്നതാണ് പ്രധാനം. പ്രകൃതി ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടു നിരവധി സംഘടനകള്‍ , കേരളത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നു. അവയെല്ലാം പ്രതീകങ്ങളില്‍ നിന്നുമുയര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരണ നല്‍ക്കട്ടെ...

അനൂപ് വര്‍ഗീസ് കുരിയപ്പുറം

തിരുവന്തപുരം ടെക്നൊപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. ചില വെബ്സയിറ്റുകളിലും, സ്വന്തം ബ്ലോഗിലും , പത്രങ്ങളിലും, ആനുകാലികങ്ങളിലും ലേഖനങ്ങള്‍,കവിതകള്‍, കഥകള്‍ തുടങ്ങിയവ എഴുതുന്നു. പ്രതിധ്വനി എന്ന ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം.പൊതു , മതേതര,പരിസ്ഥിതി , പുരോഗമന, ഇടതുപക്ഷ രംഗങ്ങളില്‍ വിനീത പങ്കാളിത്തവും ഇടപെടലുകളും




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.