പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അഴിമതി ആരോപണങ്ങളെ എങ്ങിനെ നേരിടാം?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരികുമാർ

അഴിമതി ആരോപണങ്ങളിൽ പെട്ടു നട്ടം തിരിയുന്ന പട്ടിണിപ്പാവങ്ങളുടെ നാടാണ്‌ നമ്മുടേത്‌.‘ ഇവരെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌. അഴിമതി ആരോപണ വിധേയരാകുന്നവർക്കു വേണ്ടി വിദഗ്‌ദരാൽ തയ്യാറാക്കപ്പെടുന്ന പ്രത്യേക ഫീച്ചറാണ്‌ ഇത്‌.

പേടിക്കണ്ടഃഅഴിമതി ആരോപണം തടയാം

അഴിമതി ആരോപണത്തെ പേടിക്കേണ്ട. നമ്മുടെ നാട്ടിൽ വ്യാപകമായിരിക്കുന്ന മിക്ക അഴിമതി ആരോപണങ്ങളെയും നമുക്ക്‌ തടയാനും, അതിൽ നിന്നു മുക്തരാകാനും കഴിയും. പിന്നെന്തിനു പേടിക്കണം? ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ അഴിമതി ആരോപണങ്ങളിൽ നാൽപതുശതമാനവും മുൻകൂട്ടി അറിയാൻ കഴിയുന്നവയാണ്‌. എന്നാൽ നമ്മൾ മലയാളികൾ ഭാഗ്യമുള്ളവരാണ.​‍്‌ കാരണം നമ്മുടെ നാട്ടിൽ കാണപ്പെടുന്ന അൻപതുശതമാനം അഴിമതി ആരോപണങ്ങളും നമുക്ക്‌ പാർട്ടിക്കാരെ ഉപയോഗിച്ചും പോലീസുകാരെ ഉപയോഗിച്ചും നിഷ്‌പ്രയാസം പ്രതിരോധിക്കാം.

കേരളത്തിലെ അഴിമതി ആരോപണങ്ങൾ

അഴിമതി ആരോപണത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ 5 മുതൽ 50 ശതമാനം വരെ വർദ്ധനയാണ്‌ അടുത്തരണ്ടുവർഷങ്ങളിൽ പ്രതീക്ഷിക്കുന്നത്‌. ആളോഹരി അഴിമതി ആരോപണത്തിന്റെ കാര്യത്തിൽ കേരളം ഉയർന്നവളർച്ചാനിരക്കാണ്‌ കൈവരിച്ചിട്ടുള്ളത്‌. തെറ്റായ പ്രവർത്തന ശൈലിയും മാധ്യമ സിൻഡിക്കേറ്റിന്റെ വഴിവിട്ട കൈകടത്തലുമാണ്‌ കേരളത്തിൽ അഴിമതി ആരോപണങ്ങൾ കൂടാൻ കാരണം. ലാവ്‌ലിൻ കേസ്‌, പാമോലിൻ കേസ്‌, ഇടമലയാർ കേസ്‌, രാജകുമാരി ഭൂമിഇടപാട്‌ കേസ്‌, എന്നിങ്ങനെ നിരവധി അഴിമതി ആരോപണങ്ങൾ നമ്മുടെ നാട്ടിൽ കാണാറുണ്ട്‌. ഇവയിൽ പലതും വരാതെ നോക്കാവുന്നവയും വന്നാൽ തന്നെ രാഷ്‌ട്രിയമായും നിയമപരമായും നേരിടാൻ കഴിയാവുന്നതുമാണ്‌. എന്നാൽ മെച്ചപെട്ട തേച്ച്‌മാച്ച്‌കളയൽ സംവിധാനം ഇല്ലാത്തതു കാരണം ചിലതെങ്കിലും ഇന്നും ലൈവായി നിലനിൽക്കുന്നു.

എന്താണ്‌ അഴിമതി ആരോപണം?

രാഷ്‌ട്രീയത്തിൽ ഏതാണ്ട്‌ പതിനായിരത്തെട്ടുതരം അഴിമതികൾ ഉണ്ടാകാമെന്നാണ്‌ ഏകദേശ കണക്ക്‌. രാഷ്‌ട്രീയനേതാക്കന്മാരുടെയും മന്ത്രിമാരുടെയും സ്വഭാവത്തിന്റെയും പണത്തോടുള്ള അമിത ആക്രാന്തത്തിന്റെയും അവർ ഭരിക്കുന്ന വകുപ്പുകളുടെയും അടിസ്‌ഥാനത്തിലാണ്‌ അഴിമതി ആരോപണങ്ങൾ ഉണ്ടാകുന്നത്‌. ചിലരാഷ്‌ട്രീയ കക്ഷികളിലും, നേതാക്കളിലും ഉണ്ടാകുന്ന പണാപഹരണ ത്വര അഴിമതിയിലേക്കുനയിക്കും. ഇത്‌ ചില മാധ്യമ സിൻഡിക്കേറ്റുകാർ ചികഞ്ഞെടുക്കുമ്പോഴാണ്‌ അഴിമതി ആരോപണം ഉണ്ടാകുന്നത്‌. അക്കൗണ്ടന്റ്‌​‍്‌ ജനറലിന്റെ റിപ്പോർട്ട്‌, വിജിലൻസ്‌ അന്വേഷണം എന്നിവ വഴിയും അഴിമതി ആരോപണം ഉണ്ടാവാം.

ജീനുകളുടെ കളി

അഴിമതിക്കു സഹായകരമാകുന്ന ചില പഴുതുകൾ എല്ലാസർക്കാർ ഇടപാടുകളിലും ഉണ്ട്‌. അവയെ നിയന്ത്രിക്കുന്ന പ്രത്യേയ ശാസ്‌ത്ര ജീനും ഉണ്ട്‌. ഈ രണ്ടു ഘടകങ്ങളിൽ ഒന്ന്‌ താളം തെറ്റുമ്പോൾ അഴിമതിക്ക്‌ കളമൊരുങ്ങും. ആഡംബര ജീവിതം, മദ്യപാനം തുടങ്ങിയ മുതലാളിത്ത രോഗാണുക്കൾ പ്രവേശിക്കുന്നതാണ്‌ തുടക്കം. ഇവ പ്രത്യയശാ​‍ുസ്‌ത്രജീനുകളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു.

പാർട്ടി മീറ്റിംഗുകളിലും, മന്ത്രിമന്ദിരങ്ങളിലും നുഴഞ്ഞു കയറി ചില മാധ്യമസിൻഡിക്കേറ്റുകാർ സംഭവം ക്യാമറവഴി പകർത്തുന്നു. അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ചിലയുവ പേനയെഴുത്തുകാരാണ്‌ ആരോപണം പകർത്തുന്നത്‌.

അഴിമതി ആരോപണം തടയാം

കേരളത്തിൽ ഉയർന്നുവരുന്ന അഴിമതി ആരോപണങ്ങളിൽ നാൽപതു ശതമാനവും നമുക്ക്‌ തടയാൻ കഴിയുമായിരുന്നവ ആയിരുന്നെന്ന്‌ ലോകബാങ്ക്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. കരാർ പണികളും, അന്താരാഷ്‌ട്ര ടെണ്ടറുകളുമാണ്‌ ഏറ്റവും വലിയ അഴിമതി ഹേതുകൾ. നാം മുൻകൂട്ടി ശ്രമിച്ചാൽ ഇതുമൂലം ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താം. ആരോപണങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും, ധനപരമായും നേരിടുക എന്നതാണ്‌ പ്രചാരം നേടിയ രീതി. ചില മാധ്യമസിൻഡിക്കേറ്റുകാരെ കായികമായി നേരിട്ടും ചലിതരം ആരോപണങ്ങൾ തടുക്കാം.

മന്ത്രിമാർ സൂക്ഷിക്കുക........

ഭരണ രീതിയിലെ അപാകത, പടലപിണക്കം, പരസ്‌പര വിശ്വാസമില്ലായ്‌മ, പങ്കവയ്‌ക്കുന്നതിലെ പോരായ്‌മ തുടങ്ങിയവയാണ്‌ ആരോപണം പെട്ടെന്നു പടർന്നുപിടിക്കാൻ കാരണം. ആർഭാട ജീവിതം, മാർക്‌സിസ്‌റ്റ്‌ ലെനിസ്‌റ്റ്‌ ജീവിതശൈലിയിൽ നിന്നുള്ള വ്യതിചലനം എന്നിവയും കാരണമാണ്‌. നമ്മുടെ പഴയ കാലഭക്ഷ്യ രീതിയായ കട്ടൻചായയും പരിപ്പുവടയും അഴിമതി ആരോപണങ്ങളെ ചെറുക്കാൻ പര്യാപ്‌തമായിരുന്നു. എന്നാൽ ഫൈവ്‌സ്‌റ്റാർ രാഷ്‌ട്രീയം പടർന്നുപിടിച്ചതോടെ അഴിമതി ആരോപണ സാധ്യതകൾ വർദ്ധിച്ചു.

മുമ്പെന്നറിഞ്ഞാൽ

എല്ലാ അഴിമതി ആരോപണങ്ങളും മുൻകൂട്ടി അറിയാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ നമ്മുടെ നാട്ടിൽ കുപ്രസിദ്ധമായ പല അഴിമതി ആരോപണങ്ങളും മുൻകൂട്ടി അറിയാനുള്ള സൂചനകൾ ഉണ്ട്‌. ഇതിൽ മാധ്യമങ്ങളിലുള്ള ചാരന്മാരെ ഉപയോഗപ്പെടുത്താം. എത്രനേരത്തെ കണ്ടെത്തുന്നോ അത്രയും ഫലപ്രദമായി ആരോപണം ഇല്ലായ്‌മ ചെയ്യാനാവും.

അവബോധം പി.ബി.മെമ്പർ മാർക്കും.

അഴിമതി ആരോപണം നേരിടാനുള്ള അവബോധം പോളിറ്റ്‌ബ്യൂറോ മെമ്പർമാർക്കും സെക്രട്ടറിയേറ്റിനും ഗവർണർക്കും ഉണ്ടെങ്കിൽ ഫലപ്രദമായി ഇതിനെ നേരിടാൻ കഴിയും. നമ്മുടെ നാട്ടിൽ ഉണ്ടാകാവുന്ന അഴിമതി ആരോപണങ്ങളിൽ പകുതിയും തടയാനാകുമെന്നതു തന്നെ എത്രയോ നല്ല കാര്യമാണ്‌. അഥവാ ആരോപണം ഉണ്ടായാൽ നേരത്തെ തന്നെ തേച്ചുമാച്ചുകളയാനും ഇല്ലായ്‌മ ചെയ്യാനും കഴിയുന്നു. പക്ഷേ പലപ്പോഴും ആരോപണങ്ങളുടെ ആരംഭത്തെപ്പറ്റി പലരും അജ്ഞരാണ്‌. ഇക്കൂട്ടത്തിൽ പി.ബി. മെമ്പർമാർ വരെ ഉൾപ്പെടുന്നു. വിട്ടുമാറാത്ത അഴിമതി ആരോപണവുമായി സംസ്‌ഥാന നേതാക്കൾ വരുമ്പോൾ പാർട്ടിസെക്രട്ടറിക്ക്‌ അതു രാഷ്‌ട്രീയ പ്രേരിതമാണോ എന്നാകാം സംശയം.

എന്നാൽ മൂന്നാഴ്‌ചയിലേറെ നീണ്ടു നിൽക്കുന്ന വഴിതടയൽ, കരിദിനാചരണം എന്നിവ ഉണ്ടെങ്കിൽ അഴിമതി ആരോപണ സാധ്യത നേതാവ്‌ സംശയിക്കുകയെങ്കിലും വേണം. സംഭവം അവയ്‌ലബൾ പി.ബി. കൂടി ചർച്ച ചെയ്യുക എങ്കിലും ചെയ്യണം.

ഹരികുമാർ

Hari Ohm,

Near ST> Antonys L.P.S,

Vadakkumbhagom,

Kazhakkoottam,

Tiruvananthapuram


E-Mail: hakuchathan@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.