പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പ്രീതി നാം നേടേണ്ടതുണ്ടോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സയ്ഫുദീന്‍ വണ്ടൂര്‍

ഇന്നത്തെ ചുറ്റുപാടിൽ ജീവിക്കുന്ന ചെറുപ്പക്കാർക്ക്‌ അവരുടെ സ്വാർത്ഥ താത്‌ പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉമ്മ പെറ്റമ്മ എന്നും ഒരു തടസ്സമായി നീങ്ങികൊണ്ടിരിക്കുന്ന അവസ്ഥയാണ് സംജാതമായികൊണ്ടിരിക്കുന്നത്‌. ഈ അവസ്ഥ മിക്കവരിലും ഉടലെടുക്കുന്നത്‌ അവരുടെ വിവാഹത്തിന് ശേഷമായിരിക്കും. പിന്നവിടെ ഉമ്മാക്ക്‌ സ്ഥാനമില്ല, ഉമ്മാന്റെ വാക്കിന് പ്രസക്തിയില്ല. ഉമ്മ താഴേക്ക്‌ തഴയപ്പെട്ടു. ഈയൊരവസ്ഥക്ക്‌ കാരണം സ്വന്തം വീട്ടിലോട്ട്‌ കല്ല്യാണം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീകളുടെ പെരുമാറ്റമാണ്. ആ പെരുമാറ്റം ആ വീട്ടിൽ വിലപോവണമെങ്കിൽ ആണുങ്ങളുടെ അനുവാദം കൂടിയെ തീരൂ.... അതിൽ യാതൊരു സംശയവുമില്ല. ഈ അനുവാദം അവർ മുതലെടുത്ത്‌ സ്വാർത്ഥ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നു. അതിനു തടസ്സം സൃഷ്ടിക്കുന്നവർ ആരായാലും അവർക്ക്‌ പ്രശ്നമില്ല. ഈ തോന്നൽ അവർക്കുണ്ടാകുവാൻ പ്രധാന കാരണം സ്വന്തം ഭർത്താവിൽ നിന്നുള്ള പൂർണ്ണ പിന്തുണ തന്നെ........

കൂടാതെ വീട്ടിലുള്ള നിസ്സാര പ്രശ്‌നങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ ഭർത്താവിന്റെ മനസ്സിനെ വീട്ടിൽ നിന്നുമകറ്റി, ഉമ്മയിൽ നിന്നുമകറ്റി സ്വന്തം കുടകീഴിൽ കൊണ്ടുവരുന്ന സ്ത്രീകൾ അവരാണ് യഥാർത്ഥത്തിൽ മാതാപിതാക്കൾ തഴയപ്പെടാനുള്ള പ്രധാന കാരണത്തിന്റെ വാക്താക്കൾ! അവരെയാണ് ഭർത്തക്കന്മാർ ഉയർന്ന സ്ഥാനത്ത്‌ പ്രതിഷ്ടിച്ചിരിക്കുന്നത്‌. ആ സ്ഥാനത്തിരിക്കേണ്ടവർ ആരാണെന്നുള്ള ബോധം ഇവർ മറന്നതൊ, അതൊ അറിയാതെ പോയതോ? ആ അവസ്ഥയിൽ നിന്ന് അവർ അവരുടെ ഭാര്യമാരെ ഒരു ഒളിച്ചോട്ടത്തിന്റെ പ്രതീകമായി പ്രവാസത്തിലേക്ക്‌ വരവേൽക്കുന്നു. അല്ലെങ്കിൽ സ്വന്തം മാറി അവരെ അവരുടെ വീട്ടിൽ നിർത്തുന്നു. പിന്നെ അവർ തരുന്ന കൊച്ചു കൊച്ചു പരാതികളെ പെരുപ്പിച്ച്‌ കാണിച്ച്‌ സ്വന്തം ഉമ്മയുമായി നിരന്തരം കലഹിക്കുന്നു. ഈയൊരു സ്ഥിതിവിശേഷം ഒട്ടുമിക്ക വീടുകളിലും ഇപ്പോഴും നടക്കുന്നുണ്ട്‌. ഇതിൽ ശരിക്കും ആരാണു തെറ്റുക്കാർ? നൊന്തു പ്രസവിച്ച പെറ്റമ്മയോ? അതൊ അവർ വളർത്തി വലുതാക്കിയ മക്കളോ? നാം എപ്പോഴും ചിന്തിക്കേണ്ടത്‌ ഭാവിയെ കുറിച്ചാണ്. ആ ജീവിതത്തിൽ നമ്മുക്ക്‌ സുഖവും, സന്തോഷവും, സമാധാനവും ലഭിക്കണമെങ്കിൽ നാം നമ്മുടെ കർത്തവ്യം നിറവേറ്റണം. അല്ലാത്തപക്ഷം നമ്മുടെ തലമുറയാൽ തിരിച്ചടികൾ നേരിടേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട്‌ ജാഗ്രതയോടെ മുമ്പോട്ട്‌ പോവാൻ ശ്രമിക്കുക. കടമകൾ മാതാപിതാക്കൾ ഉള്ള സമയത്ത്‌ നിറവേറ്റുക, ജീവിതം ധന്യമാക്കുക. കാലങ്ങൾ നമ്മളെ കാത്തിരിക്കില്ല.

സയ്ഫുദീന്‍ വണ്ടൂര്‍


E-Mail: saifwdr@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.