പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഐ.ടി. ചതിക്കുഴികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
യു.എൻ. ഗോപിനായർ

അറിവും സാങ്കേതിക വിദ്യയും കൂടിയപ്പോൾ അതിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ വിദ്യ ഉപയോഗിച്ച്‌ അറിവില്ലാത്തവരെ കബളിപ്പിക്കുന്ന ഇന്റർനെറ്റ്‌ പകൽകൊള്ള ഇന്ന്‌ ലോകവ്യാപകമായിരിക്കുന്നു. ഐ.ടി. കുറ്റകൃത്യങ്ങൾക്ക്‌ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിന്റെ നിയമത്തിൽ വകുപ്പില്ലാത്തതുകൊണ്ട്‌ കുറ്റവാളികളെ ശിക്ഷിക്കാൻ ഇരുട്ടിൽ തപ്പുകയാണ്‌ നിയമവൃത്തങ്ങൾ. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും അക്കാലത്ത്‌ കൊടുംകള്ളന്മാർ ആയിരുന്നെങ്കിലും അവർ പാവപ്പെട്ടവർക്ക്‌ കട്ടതിന്റെ അംശം കൊടുത്തിരുന്നു. ഇന്ന്‌ കോർപ്പറേഷൻ - മുനിസിപ്പാലിറ്റി - പഞ്ചായത്തുകളിൽ ദിനംപ്രതി നടക്കുന്ന പിടിച്ചുപറി, അഴിമതി, ബലാത്സംഗം ഇവയേക്കാൾ 70 ശതമാനത്തിനു മേഖലയാണ്‌ ഇന്റർനെറ്റ്‌ പകൽക്കൊള്ള. പൂർണ ജ്ഞാനമില്ലാത്ത കെഡ്രിറ്റ്‌, ഡെബിറ്റ്‌ കാർഡ്‌ ഉപഭോക്താക്കളെ പണവും വ്യക്തി വിവരങ്ങളും അപഹരിച്ച്‌ കൊള്ളയടിക്കുന്നു.

മോഹനവാഗ്‌ദാനങ്ങൾ നൽകി കാർഡുകളുടെ പാസ്‌വേർഡും ഇ- പിൻകോഡുമൊക്കെ ഉപയോഗിച്ച്‌ ഇന്റർനെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ട്‌ ചോർത്തൽ ഉപഭോക്‌താക്കളെ വഞ്ചിതരാക്കുന്നു. കംപ്യൂട്ടറിന്റെയും ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാർഡിന്റെയും മാസ്‌മരവലയത്തിൽ ബ്ലേഡ്‌ കമ്പനിക്കാർപോലും തോറ്റുപോകുന്ന വിധത്തിൽ ഇന്ത്യൻ ജനത എരിഞ്ഞമർന്നിരിക്കുന്നു.

വ്യക്തിവിവരങ്ങൾ പരിശോധിക്കുകയാണെന്ന വ്യാജേന ഉദ്യോഗസ്‌ഥർ നേടുന്ന വിവരങ്ങളാണ്‌ പിന്നിട്‌ ജനങ്ങളിടെ അക്കൗണ്ടിനെ ക്ഷയം പിടിപ്പിക്കുന്ന രൂപത്തിൽ മാറ്റിമറിക്കുന്നത്‌. വ്യക്തികളുടെ പാസ്‌വേർഡുകളും അക്കൗണ്ട്‌ നമ്പറുകളും അറിഞ്ഞിരിക്കുന്ന ജീവനക്കാർ പഴയ ജോലിസ്‌ഥലം വിട്ട്‌ പുതിയ ലാവണത്തിൽ കയറുമ്പോൾ പഴയ കസ്‌റ്റമർക്ക്‌ വീണ്ടും മോഹനവാഗ്‌ദാനം നൽകി ചതിക്കുഴിയിൽ വീഴ്‌ത്തുന്നു. പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളേക്കാൾ ഭയങ്കരമാണ്‌ ഇന്ത്യയിൽ മണിക്കൂറുകൾക്കുള്ളിൽ നടന്നുകൊണ്ടി ഐ.ടി. ചതിക്കുഴി കൊള്ളകൾ. പോലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകിയാലും ഇതിന്റെ എ.ബിസി.ഡി. അറിയാത്തതുകൊണ്ട്‌ അവരും കൈമലർത്തും. ഇനിയുള്ള കാലം ഇപ്പോഴുള്ള പോലീസ്‌ സ്‌റ്റേഷനുകളേക്കാൾ മൂന്നിരട്ടി പോലീസ്‌ സ്‌റ്റേഷനുകൾ അതാതു പ്രദേശങ്ങളിൽ സ്‌ഥാപിക്കേണ്ടിവരും. ഐ.ടി. കുറ്റകൃത്യങ്ങൾക്കുവേണ്ടി.

ഇൻഫർമേഷൻ ടെക്‌നോളജിയിലെ കുറ്റകൃത്യങ്ങൾ അത്രയ്‌ക്കുമേൽ ഇന്ത്യൻ മാനവരാശിയിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്നു. ശാസ്‌ത്രം അതിവിപുലമാകുമ്പോൾ കുറ്റവാളികളെ കണ്ടുപിടിക്കുവാനും അത്രത്തോളം തന്നെ വിപുലമായ സംവിധാനം അത്യന്താപേക്ഷിതമാണ്‌. പഴയ കാലത്തെ കാലിത്തൊഴുത്തുപോലെയുള്ള നിയമവൃത്തങ്ങളും നിയമ സംവിധാനങ്ങളും ഇന്നത്തെ ഐ.ടി. യുഗത്തിൽ പ്രയോജനം ചെയ്യുകയില്ല. അന്യം തിന്ന നിയമവകുപ്പുകൾ ഉടച്ചുവാർത്ത ബുദ്ധിരാക്ഷസന്മാരായ ഇന്റർനെറ്റ്‌ കൊള്ളക്കാർക്കെതിരായ സംവിധാനം വരേണ്ടിയിരിക്കുന്നു. ജനങ്ങള എങ്ങനെ അപായപ്പെടുത്തുന്നുവോ. അതിനുമേൽ ഇൻഫർമേഷൻ ടെക്‌നോളജി പഠിച്ച പോലീസ്‌ സംവിധാനമാണ്‌ ഇനി ഇന്ത്യയ്‌ക്കു വേണ്ടത്‌. ചരിത്രത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ മാറിമറിയുമ്പോൾ സമഗ്ര കുറ്റാന്വേഷണങ്ങളും കാലത്തിന്റെ ഓക്‌സിജൻ പോലെ വേണ്ടതാണ്‌.

സമൂഹം നേരിടേണ്ടിവരുന്ന ഇതുപോലെയുള്ള ചതിക്കുഴികൾ വളരുന്ന വർത്തമാന ഇന്ത്യൻ സമൂഹത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്‌. കോർപ്പറേറ്റ്‌ നെറ്റ്‌വർക്ക്‌ ഉപയോഗിച്ച്‌ ജീവനക്കാർ സൗജന്യ സോഫ്‌റ്റ്‌വെയറുകൾ ഡൗൺലോഡ്‌ ചെയ്യുന്നതും ഇന്റർനെറ്റ്‌ മെസേജ്‌ സർവീസുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്‌. ശിക്ഷിക്കപ്പെടില്ലെന്ന അറിവാണ്‌ ഇവിടെ കുറ്റകൃത്യം വർദ്ധിക്കാൻ ഇടയാക്കുന്നത്‌. ഐ.ടി.പോലെ എല്ലാ അർത്ഥത്തിലും സുരക്ഷിതമായ കുറ്റകൃത്യം വേറെയില്ലാത്തതുകൊണ്ട്‌ കുറ്റവാളികൾ നിർലോഭം കുറ്റകൃത്യങ്ങൾ ചെയ്‌തുകൊണ്ടേയിരിക്കും. ടി.വി. പത്രമാധ്യമങ്ങൾ തൽകാലം നേരിൽ കാണുന്ന ചെറുകിട കുറ്റകൃത്യങ്ങളെ പെരുപ്പിച്ചു കാണിച്ച്‌ സായൂജ്യമടയുമ്പോൾ ഇവരെപ്പോലെയുള്ള വമ്പൻ റാക്കറ്റുകൾ ജനങ്ങൾക്കുമേൽ നിർലോഭം താണ്ഡവമാടിക്കൊണ്ടേയിരിക്കും.

കടപ്പാട്‌ - ജ്വാലമാസിക.

യു.എൻ. ഗോപിനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.