പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ശിവരാത്രി മാഹാത്‌മ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്വാമി ധർമ്മാനന്ദതീർത്ഥ

ലേഖനം

സർവേശ്വരനായ മഹാദേവനെ സേവിക്കുന്നതുപോലെ ശ്രേഷ്‌ഠമായ മറ്റൊരു പൂജയുമില്ല. അല്ലയോ ധർമ്മിഷ്‌ടന്മാരേ, മാരാരിയായ ഭഗവാനെ ആരാധിക്കുന്നതുമൂലം എല്ലാവിധ ആഗ്രഹങ്ങളും സാധിക്കും. സമ്പത്തുണ്ടാകും, മോക്ഷവും ലഭിക്കും. ദുഃസ്വപ്‌നം, ദുരാഗ്രഹം, അനാവശ്യക്ലേശങ്ങൾ, അസഹനീയമായ ഖേദങ്ങൾ, രോഗങ്ങൾ, ദാരിദ്ര്യം, ദുഃസ്വഭാവം, ദുരന്തങ്ങൾ, ചീത്ത അനുഭവങ്ങൾ ഇതെല്ലാം വിട്ടുമാറും ശിവനെ സ്‌മരിച്ചാൽ. ഭക്തിയും ശ്രദ്ധയുമൊന്നുമില്ലാതെ അവിചാരിതമായി ചെയ്താലും ശിവപൂജമൂലം വലിയ ഫലം ലഭിക്കുമെന്നുളളതു തീർച്ചയാണ്‌.

മാഘ(കുംഭ​‍ാമാസത്തിലെ കറുത്തപക്ഷചതുർദശി ശിവാരാധനത്തിന്‌ ശ്രേഷ്‌ഠമാണെന്ന്‌ വിദ്വജ്‌ജനങ്ങൾ പറയുന്നു. ആ ദിവസം ഉപവാസം (നിരാഹാരം) അനുഷ്‌ഠിച്ച്‌ ഉറക്കമിളച്ച്‌ ശിവാർച്ചന ചെയ്താൽ ആരായാലും അയാൾ ശിവസായൂജ്യം പ്രാപിക്കും. രാത്രിയിൽ ഉറങ്ങാതെ ശിവപൂജാനുഷ്‌ഠാനത്തോടെ ശിവരാത്രിനാൾ ഉപവാസം അനുഷ്‌ഠിക്കുന്നവന്‌ സംസാരദുഃഖമോ ബ്രഹ്‌മകല്‌പിതമായ ശാരീരികക്ലേശങ്ങളോ ഉണ്ടാവുകയില്ല. ജനനത്തിനുവേണ്ടി അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന്‌ ദുഃഖിക്കേണ്ടതായും വരികയില്ല. ഭഗവാൻ മഹാദേവൻതന്നെയാണ്‌ ദുഃഖിതന്മാരോട്‌ ശിവരാത്രിവ്രതം അനുഷ്‌ഠിക്കാൻ പറഞ്ഞത്‌. ഭഗവാൻ ആർത്തത്രാണപരായണനാണല്ലോ. മാഘമാസവും ശിവരാത്രിയും വന്നാൽ ആർക്കാണ്‌ അത്‌ നിഷ്‌ഫലമാക്കാൻ തോന്നുക. ഒരു രാത്രി ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ചാൽ, ജനിമരണങ്ങളില്ലാതെ ശിവലോകത്ത്‌ സൗഖ്യമായി വാഴാം. വില്വപത്രം (കൂവളത്തില) കൊണ്ട്‌ ശിവനെ പൂജിക്കുന്നവർക്ക്‌ പിന്നീട്‌ ജനനമരണക്ലേശങ്ങളുണ്ടാകില്ലെന്നത്‌ നിശ്‌ചയമാണ്‌. കൂവളത്തിലകൊണ്ടുവന്ന്‌ മാലയുണ്ടാക്കി ശിവബിംബത്തിൽ ചാർത്തിക്കുന്നവൻ പുത്രസന്താനം, കീർത്തി, ദീർഘായുസ്സ്‌ ഇവ വർദ്ധിച്ച്‌ ശ്രേഷ്‌ഠമായ പുരുഷാർദ്ധങ്ങൾ നേടി സൗഖ്യമായി വസിക്കും.

കൂടുതൽ ശിവപുരാണകഥകൾ വായിക്കുവാൻ ഈ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡടമാമറമാമടഡങ്ങൂ​‍ൂ​‍ുഐ​‍ൂനപഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3975ഡഡാട ഡഡാടമാ​‍െ ‘പുസ്‌തകം’ഡഡാടമാപ ഡഡാപ ഇവിടെ നിന്നും വാങ്ങാം.

സ്വാമി ധർമ്മാനന്ദതീർത്ഥ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.