പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പെരിയാറിൻ തീരത്ത്‌ ഒരു ആയുർവേദാശ്രമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ലേഖനം

ആയുസ്സിന്റെ ശാസ്‌ത്രമാണ്‌ ആയുർവേദം. ആത്‌മാവും ഇന്ദ്രിയങ്ങളും മനസ്സും ശരീരത്തോട്‌ സമഞ്ഞ്‌ജസമായി സമ്മേളിച്ചു പ്രവർത്തിക്കുന്നതെന്തോ അതാണ്‌ ആയുസ്‌. അതിനാൽ പ്രകൃതിയുമായും മനുഷ്യശരീരവുമായും മനസ്സുമായും ബന്ധപ്പെട്ടതെല്ലാം ആയുർവേദത്തിലധിഷ്‌ഠിതമാണ്‌.

ആയുർവേദത്തിന്റെ ഉൽഭവം എപ്പോഴെന്ന്‌ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല. സൃഷ്‌ടിക്കുമുമ്പേ ബ്രഹ്‌മാവിന്റെ മനസ്സിൽ ഉദ്‌ഭൂതമായ ഈ ശാസ്‌ത്രം, അദ്ദേഹം ദക്ഷനും, ദക്ഷൻ അശ്വനീദേവന്മാർക്കും, അവർ ഇന്ദ്രനും ഉപദേശിച്ചു കൊടുത്തു; ഇന്ദ്രനിൽ നിന്നാണ്‌ ആയുർവേദം ഭൂമിയിലെത്തുന്നതെന്ന്‌ ആചാര്യന്മാരായ സുശ്രുതനും കശ്യപനും പറയുന്നു. ഇത്‌ പുരാണമായി കരുതാം, എന്നാൽ ഋഗ്വേദത്തിലും അഥർവ്വവേദത്തിലും ആയുർവേദത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ആയുർവേദം അഥർവ്വവേദത്തിൽനിന്നും ഉൽഭവിച്ചതാണെന്ന്‌ ഭൂരിഭാഗം പണ്ഡിതരും വിശ്വസിക്കുന്നു. ഋഗ്വേദത്തിൽ ആയുർവേദ അംശങ്ങൾ കുറവെയുളളൂ.

ആയുർവേദ ചരിത്രം പഠിക്കുമ്പോൾ, ഈ ശാസ്‌ത്രം പലപ്പോഴും നാശോന്മുഖമായിട്ടുണ്ടെന്ന്‌ നമുക്ക്‌ കാണാം. അഞ്ചാം നൂറ്റാണ്ടിൽ, ശോഷിച്ചുപോയിക്കൊണ്ടിരുന്ന ഈ ശാസ്‌ത്രത്തെ പുനരുജ്ജീവിപ്പിച്ചത്‌ വാക്‌ഭടനായിരുന്നു. അന്ന്‌ കിട്ടാവുന്നത്ര അറിവുകൾ തേടിപ്പിടിച്ച്‌, വൈദ്യം പഠിക്കാനും, പഠിപ്പിക്കാനും സാധ്യമാക്കാവുന്ന രീതിയിൽ അദ്ദേഹം അഷ്‌ടാംഗ ഹൃദയം എന്ന ഗ്രന്ഥം രചിച്ചു. ഇത്‌ ആയുർവേദ ശാസ്‌ത്ര വളർച്ചയ്‌ക്ക്‌ നല്‌കിയ സംഭാവന ചെറുതല്ല.

പിന്നെയും പലപ്പോഴും വളർന്നും തളർന്നും ഈ ശാസ്‌ത്രശാഖ നിലകൊണ്ടു. അലോപ്പതി ചികിത്സയുടെ ഏകാധിപത്യം നടക്കുന്ന ഇക്കാലത്ത്‌ പ്രകൃതിയെ തിരിച്ചറിഞ്ഞ്‌, ആയുസിന്റെയും ജീവിതത്തിന്റെയും ആത്‌മാംശമുളള സത്ത ഉൾക്കൊണ്ട്‌ മനുഷ്യൻ ആയുർവേദത്തിലേക്ക്‌ തിരിച്ചുവരികയാണ്‌. കാരണം ആയുർവേദം വെറും ചികിത്സാതന്ത്രം മാത്രമല്ലെന്നും അതൊരു പ്രകാശമയമാർന്ന ജീവിത രീതികൂടിയാണെന്നും പുതിയകാല മനുഷ്യൻ തിരിച്ചറിയുന്നുണ്ട്‌. അതിന്റെ കൃത്യമായ അടയാളങ്ങളാണ്‌ ഇന്ത്യയിലും വിദേശത്തുമുളള ആയുർവേദ കേന്ദ്രങ്ങളെ തേടി പാശ്‌ചാത്യരടക്കം വരുന്നത്‌.

ഇത്തരത്തിൽ ഏറെ പ്രശസ്തമായ ഒരു ആയുർവേദ ചികിത്സ കേന്ദ്രമാണ്‌ ആലുവയിൽ പെരിയാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഡഡാലെഎഎദ;ഡഡജജജഭുപനമാമചമവകറമലെമാമഭസൂട ഡഡാട ഡഡാടമാ​‍െ ‘കേരള വൈദ്യശാല’ഡഡാടമാപ ഡഡാപ. ഒരു ആശ്രമാന്തരീക്ഷത്തിന്റെ ശാന്തതയും സമൃദ്ധിയും നമുക്കിവിടെ കാണാം. ഒപ്പം അരികിലൂടെ ഒഴുകുന്ന പെരിയാറും നമ്മുടെ മനസ്സിന്‌ ഏറെ കുളിർമയേകുന്നു.

കഴിഞ്ഞ നാലു വർഷങ്ങളായി ഏറെ പ്രശസ്തമായ രീതിയിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. ആയുർവേദത്തിന്റെ അടിസ്ഥാനപരമായ ചികിത്സാവിധികൾ ഉൾപ്പെടുത്തി, പഞ്ചകർമ്മ ചികിത്സാരീതിയെ ഏറ്റവും ശാസ്‌ത്രീയമായി ഉപയോഗിച്ചാണ്‌ ഇവിടെ ചികിത്സ നടത്തുന്നത്‌. ഗുണനിലവാരം കുറയാതിരിക്കുന്നതിന്‌ സ്ഥാപനം സ്വന്തമായി തന്നെയാണ്‌ ഔഷധങ്ങൾ നിർമ്മിക്കുന്നത്‌; ഇതാകട്ടെ വ്യവസായിക അടിസ്ഥാനത്തിലുമല്ല.

കേരള വൈദ്യശാലയുടെ വൈദ്യവിഭാഗം തലവനും നങ്ങേലിൽ ആയുർവേദ കോളേജിലെ പ്രൊഫസറുമായ ഡോ.ജി.വിനോദ്‌കുമാറിന്റെ അഭിപ്രായത്തിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചാണ്‌, അതായത്‌ ആധുനിക കാലഘട്ടത്തിന്റെ ജീവിതരീതികൾക്കനുസൃതമായി, എന്നാൽ ആയുർവേദത്തിന്റെ അടിസ്ഥാന കാര്യങ്ങളിലോ ശാസ്‌ത്രീയതയിലോ മാറ്റം വരുത്താതെയുളള ചികിത്സാരീതിയാണ്‌ ഇവിടെ നടത്തുന്നത്‌. പ്രധാനമായും ആയുർവേദം മനുഷ്യന്റെ പ്രതിരോധശേഷി വീണ്ടെടുക്കുന്ന ചികിത്സാരീതിയാണ്‌. മനുഷ്യന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതാകട്ടെ ഭൗതികവും മാനസീകവുമായ കാരണങ്ങളാണ്‌. പഴയകാല ഭൗതിക-മാനസിക അവസ്ഥയല്ല ഇന്നുളളത്‌ എന്നതുകൊണ്ട്‌ ഇന്നത്തെ കാലത്തിനനുസരിച്ച്‌ ചികിത്സാരീതികളിൽ മാറ്റം വരുത്തുന്നത്‌ ഏറെ ഗുണപ്രദമാകുമെന്നും ഡോ.ജി.വിനോദ്‌കുമാർ പറയുന്നു.

ഈ രീതി പിൻതുടർന്ന്‌ പല ചികിത്സാരീതികളും ഇവിടെ ഉപയോഗിക്കുന്നുണ്ട്‌. മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും പഠിച്ച്‌ കൃത്യമായി ചികിത്സ നിശ്‌ചയിച്ച്‌ അവർക്കായി പ്രത്യേകം ഡഡാ​‍െ ലഎഎദ;ഡഡജജജഭുപനമാമചമവകറമലെമാമഭസൂടഡദമസുമരപഭെലഎടഡഡാട ഡഡാടമാ​‍െ ‘പാക്കേജുകൾ’ഡഡാടമാപ ഡഡാപ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നു.

ആയൂഷ്‌മാൻ ഭവഃ കൂടുതൽ ആയുസ്സിനും ആരോഗ്യകരമായ ജീവിതത്തിനും ഈ ചികിത്സ ഏറെ ഗുണപ്രദമാണ്‌. ശരീരം, മനസ്സ്‌, ആത്മാവ്‌ എന്നിവയെ ഏകോപിപ്പിച്ചുളള ചികിത്സാരീതിയാണിത്‌.

പിഴിച്ചിൽഃ ശരീരത്തിന്‌ നവചൈതന്യമാർജ്ജിക്കുന്നതിനായുളള ആയുർവേദത്തിലെ പ്രധാന ചികിത്സാവിധിയാണിത്‌. ക്ഷതമോ മറ്റ്‌ തളർച്ചയോ ബാധിച്ച ശരീരത്തെ വർദ്ധിത വീര്യത്തോടെ നിലനിർത്താൻ ഇത്‌ സഹായിക്കുന്നു. യൗവനത്തെ നിലനിർത്തുകയും ത്വക്കിന്‌ തിളക്കവും തേജസ്സും കൈവരുത്തുന്നു. ആയുർവേദ ഔഷധങ്ങളാൽ നിർമ്മിതമായ തൈലങ്ങൾ ഉപയോഗിച്ചാണ്‌ ഈ ചികിത്സാരീതി നടത്തുന്നത്‌.

ശിരോധാരഃ മനസ്സിന്റെ സമ്മർദ്ദങ്ങളെ ദുരീകരിക്കാൻ ഈ ചികിത്സാരീതി ഏറെ ഫലപ്രദമത്രെ. ഔഷധക്കൂട്ടുകളാൽ നിർമ്മിതമായ തൈലം ധാരയായി നെറ്റിയിൽ വീഴ്‌ത്തുന്നതിന്റെ ഫലമായി ഒട്ടേറെ മാറ്റങ്ങൾ മനസ്സിനും ശരീരത്തിനും ലഭിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും സുഖകരമായ ഉറക്കത്തിനും മുടിപൊഴിച്ചിൽ തടയാനും ഇതുകൊണ്ട്‌ സാധ്യമാകുന്നു. ആത്മാവിനെ നവീകരിച്ച്‌, ഉൾക്കാഴ്‌ചയോടെ ജാഗ്രമായി ജീവിക്കുവാൻ ഈ ചികിത്സാരീതി ഏറെ പ്രയോജനകരമാണ്‌.

സൗന്ദര്യവർദ്ധനവിനായി ‘സൗന്ദര്യവർദ്ധക’ ചികിത്സയും പേശി വളർച്ചയ്‌ക്കും അസ്ഥിബലത്തിനും ‘നവരക്കിഴി’ പ്രയോഗവും ശരീരത്തിലെ മാലിന്യവും വിഷപദാർത്ഥങ്ങളും ഇല്ലാതാക്കാൻ ‘ഇലക്കിഴി’ ചികിത്സയും ഇവിടെ ലഭ്യമാണ്‌.

കൂടാതെ വിവിധതരം ആർത്രൈറ്റീസ്‌, നാഡീവ്യൂഹരോഗങ്ങൾ, ഗ്രന്ഥിരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്‌ക്കും ഇവിടെ ചികിത്സ നടത്തുന്നു.

ഈ സ്ഥാപനത്തിന്റെ പ്രശസ്തിയും ആശ്രമാന്തരീക്ഷസ്വഭാവവും ഒട്ടേറെ വിദേശീയരെ ഇവിടേക്ക്‌ ആകർഷിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിക്കുന്ന യൂറോപ്യന്മാരാണ്‌ കൂടുതലും ഇവിടെ സന്ദർശിക്കുന്നതും ചികിത്സ നടത്തുന്നതും. ഇവിടം സന്ദർശിക്കുന്ന വിദേശമലയാളികളുടെ എണ്ണവും കുറവല്ല. അവധിയിൽ വരുമ്പോൾ മാനസിക സംഘർഷങ്ങളും ശാരീരികപ്രശ്‌നങ്ങളും വലിയൊരളവുവരെ ഇല്ലാതാക്കുവാൻ ഇവിടുത്തെ ‘റീഫ്രെഷ്‌മെന്റ്‌’ ചികിത്സകൾ സഹായിക്കുന്നുണ്ട്‌. ആയുർവേദ ചികിത്സകൾക്കൊപ്പം യുക്തമായ യോഗവിധികളും നല്‌കുന്നത്‌ ഇത്തരത്തിലുളളവർക്ക്‌ ഏറെ ഗുണകരമാകുന്നു. ഒരു ‘ഹോളിസ്‌റ്റിൽ’ സമീപനത്തിലൂടെയുളള കേരള വൈദ്യശാലയുടെ ചികിത്സാരീതി ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌.

ശ്രീ വിശ്വജിത്ത്‌ കുറുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലുവയിലെ കേരള വൈദ്യശാലയുടെ എട്ടോളം ഡഡാ​‍െ ലഎഎദ;ഡഡജജജഭുപനമാമചമവകറമലെമാമഭസൂടഡസപണഎനപഭെലഎടഡഡാട ഡഡാടമാ​‍െ ‘ബ്രാഞ്ചുകൾ ’ഡഡാടമാപ ഡഡാപമുംബൈയിലും ഒരു ചികിത്സാകേന്ദ്രം എറണാകുളത്തും ഉണ്ട്‌. ആയുർവേദത്തെ വെറുമൊരു ചികിത്സാരീതി മാത്രമായി കാണാതെ ഒരു ജീവിതചര്യയായി നോക്കിക്കാണുന്ന ഇവരുടെ പ്രവർത്തനം ഇനിയും ഏറെ വിജയങ്ങൾ കൈവരിക്കുമെന്ന്‌ തീർച്ച.

ഈ ആയുർവേദശാലയുമായി ബന്ധപ്പെടേണ്ട വിലാസംഃ

ആലുവ ആയുർവേദ റിവർ റിട്രീറ്റ്‌

തോട്ടക്കാട്ടുകര

ആലുവ

കേരള, ഇൻഡ്യ.

ഫോൺ ഃ 0484-2608410

E-mail: kahscok@rediffmail.com

Website: www.keralavaidyashala.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.