രാജ്യത്തിന്റെ 67മതു സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ് നാം. ഒരു നാടിന്റെ സ്വപ്നം പൂര്‍ത്തിയായിട്ട് അറുപത്തിയേഴു വര്‍ഷം പിന്നിടുന്നു. ധീര ദേശാഭിമാനികള്‍ രക്തവും വിയര്‍പ്പുമൊഴുക്കി നേടിയ സ്വാതന്ത്ര്യത്തിന് വിലയിടുക സാധ്യമല്ല. എങ്കിലും നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. നാനാത്വത്തിന്റെ വൈവിധ്യം ഭാരതത്തിന്റെ ഓരോ ഇടങ്ങളിലും ഉണ്ടെങ്കിലും ഏകതയുടെ വലിയൊരു സൗഭാഗ്യം ഓരോ ഇന്ത്യക്കാരനിലുമുണ്ട്. അതിനെ തകര്‍ക്കാനുള്ള എത്രയോ ശ്രമങ്ങള്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുണ്ടായിരിക്കുന്നു. ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനെ നേരിടുക എന്നതു തന്നെയാണ് ഓരോ ഇന്ത്യക്കാരന്റെയും ദൗത്യം. പരിമിതികളും പരാധീനതകളും ദേശസ്നേഹത്തിനു വിലങ്ങുതടിയാകരുത്. രാഷ്ട്രത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുക എന്നതു തന്നെയാണ് ഈ സ്വാതന്ത്ര്യ ദിനത്തിലും നാം ഓര്‍ക്കേണ്ടത്... പുഴയുടെ വായനക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍...