പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ആകർഷകമായ സംസാരത്തിലൂടെ... മികച്ച തൊഴിൽ, കൂടുതൽ വരുമാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.വി. സുമിത്ര

ആകർഷകവും വ്യക്തതയുമുളള സംസാരം ആരും ഇഷ്‌ടപ്പെടുന്ന ഒന്നാണ്‌. ആകർഷകമായ സംസാരം ഒരു കലയായി കണക്കാക്കാമെങ്കിൽ, ഉറച്ചതും വ്യക്തതയുമുളള സംസാരത്തിലൂടെ അന്തസ്സുളള ഒരു തൊഴിൽ സമ്പാദിക്കാമെന്ന്‌ എത്രപേർക്കറിയാം?! ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ഃ അന്വേഷണാത്മകമായ ചില വസ്‌തുതകളിലേക്ക്‌ കടക്കാം.

ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഃ ഒരന്വേഷണം

Speaking is something we must acquire by speaking only. സംസാരിച്ച്‌ കൊണ്ട്‌ മാത്രമേ സംസാരശൈലി രൂപപ്പെടുത്തിയെടുക്കാവൂ - ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ നിർണായകഘടകമാണ്‌ സംസാരശൈലി. മികച്ച സംസാരശൈലി സ്വായത്തമാക്കിയവർക്ക്‌ ജീവിതവിജയം നേടാനും ആ വിജയം നിലനിർത്താനുമാകുന്നു. ഓവർസീസ്‌ ബിസിനസ്‌ ഡവലപ്പ്‌മെന്റ്‌ എന്ന തൊഴിൽ മേഖലയുടെ അനന്തസാധ്യതകളിലൊന്ന്‌ മാത്രമാണിത്‌.

എന്തായിരിക്കാം ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ​‍്‌

വിദേശരാജ്യങ്ങളും ഇതരരാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപാര-വാണിജ്യ ഇടപാടുകളുടെ ചുക്കാൻ പിടിക്കുന്ന ഇടനിലക്കാർ. ഇടപാടുകളിലെ മർമ്മപ്രധാനമുളള കണ്ണിയായി വർത്തിക്കുന്നവർ. കമ്പനിയുടെ ആഗോള പ്രതിഛായ പ്രതിഫലിപ്പിക്കാൻ കഴിവുളളവർ. കമ്പനിയുടെ സേവനതാൽപര്യങ്ങൾ മുൻനിർത്തി വ്യാപാരശൃംഖലയെ വിപണിയിൽ ഉയർത്തി പിടിക്കുകയും അതുവഴി കമ്പനിയെ പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്യേണ്ടവർ.

കേരളത്തിൽ ഇന്ന്‌ ഒ ബി ഡി.

കേരളത്തിൽ ഇന്ന്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു തൊഴിൽമേഖലയാണ്‌ ഒ ബി ഡി. മറുനാട്ടിലും വിദേശത്തുളളവരുമായി ആശയവിനിമയം നടത്തുകയും അവരുടെ കാഴ്‌ചപ്പാടുകളെയും സംസ്‌ക്കാരങ്ങളെയും അടുത്തറിയുകയും വഴി അവരെ സ്വന്തം ഭൂമികയിലേക്ക്‌ ആകർഷിക്കുകയുമാണ്‌ ഒ ബി ഡി ഇകളുടെ മുഖ്യ ജോലി. ഇതിലെ തൊഴിൽ സാധ്യതകൾ ഇങ്ങനെ വിവരിക്കാം.

തൊഴിൽ സാധ്യതകൾ ഒറ്റ നോട്ടത്തിൽ

1. ഒ ബി ഡി ഇ -ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്സിക്യൂട്ടീവ്‌ഃ സ്വന്തം കമ്പനിയുടെ സേവനങ്ങളും വാണിജ്യനേട്ടങ്ങളും ഉപഭോക്താക്കളിലേക്കെത്തിക്കുകയും അതുവഴി അവരെ കമ്പനിയുടെ വ്യാപാരവാണിജ്യ ശൃംഖലയിലെ കണ്ണികളാക്കുകയുമാണ്‌ ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്സിക്യുട്ടീവുകൾ ചെയ്‌തുവരുന്നത്‌.

2. സീനിയർ ഒ ബി ഡി ഇ ഃ ഒ ബി ഡി എക്സിക്യൂട്ടീവായി ജോലി ചെയ്‌ത്‌ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവർക്കു സീനിയർ ഒ ബി ഡി ഇ ആകാം.

3. ടീം ലീഡർഃ സീനിയർ ഒ ബി ഡി ഇക്ക്‌ ശേഷം ടീം ലീഡർ തസ്തികയിലേയ്‌ക്കായിരിക്കും ഇവർക്ക്‌ സ്ഥാനകയറ്റം

4. അസിസ്‌റ്റന്റ്‌ മാനേജർ&മാനേജർഃ സീനിയർ ഒബിഡിഇക്ക്‌ ശേഷം അസിസ്‌റ്റന്റ്‌ മാനേജർ&മാനേജർ തസ്തികയിലേക്ക്‌ സ്ഥാനകയറ്റം.

വർഷത്തിൽ ആറ്‌ മാസം കൂടുമ്പോൾ, ഇവർക്ക്‌ അടിസ്ഥാന ശമ്പളത്തോടൊപ്പം ആകർഷകമായ ഇൻസെന്റീവ്‌ വർദ്ധനയും ലഭിച്ചുകൊണ്ടിരിക്കുമെന്നത്‌ മറ്റൊരു സവിശേഷതയാണ്‌.

ഒ ബി ഡി ഃ മികച്ച സേവനം, ദീർഘനേട്ടം

മികച്ച ഒബിഡിഇ ആകാൻ കടമ്പകൾ ഏറെയൊന്നും ആവശ്യമില്ലെങ്കിലും ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനുളള പ്രാവിണ്യം അത്യന്താപേക്ഷിതമാണ്‌. മാത്രമല്ല, ഇംഗ്ലീഷിലെ പ്രാദേശികാഭേദപ്രയോഗങ്ങളെ തിരിച്ചറിഞ്ഞ്‌ അവ വേണ്ടപോലെ പ്രയോഗശീലമാക്കുക പ്രത്യേകിച്ച്‌ അമേരിക്ക പോലുളള വിദേശരാജ്യങ്ങളിലെ ഇംഗ്ലീഷ്‌ ഭാഷാപ്രയോഗങ്ങൾ, സംസ്‌ക്കാരവിനിമയത്തിലൂടെ ഉരുത്തിരിഞ്ഞെത്തുന്ന ഭേദമാറ്റങ്ങൾ, ആശയവിപുലീകരണങ്ങൾ ഇവ കേട്ട്‌ മനസിലാക്കി ഉചിതമായ രീതിയിൽ പ്രയോഗപ്രദമാക്കിയാൽ മികച്ച ഒബിഡിക്കുളള അടിസ്ഥാന നിലവാരത്തിൽ നിങ്ങൾക്കുമെത്താം. ഇവ, നിരന്തരപരിശീലനത്തിലൂടെയും നേടിയെടുക്കാവുന്നതാണ്‌.

പരിശീലനം, തുറന്ന സമീപനം

കേരളത്തിൽ ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റിൽ ശ്രദ്ധേയമായ രീതിയിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. അവയിൽ തന്നെ സ്വന്തം കമ്പനിയുടെ സേവനകളും വാണിജ്യനേട്ടങ്ങളും ഉപഭോക്താക്കളിലെത്തിക്കുകയും അതുവഴി അവരെ കമ്പനിയുടെ വ്യാപാര വാണിജ്യശൃംഖലയിലേയ്‌ക്കെത്തിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനക്ഷമതയുളള പരിശീലനം നടത്തുന്നവർ എണ്ണത്തിൽ നന്നേ കുറവുമാണ്‌.

പ്രമുഖ സ്ഥാപനങ്ങൾ

1. Spectrum Softtech Solutions Pvt.Ltd. Website: www.spectrum.net.in Email: gradmin@spectrum.net.in Customer Code: 9895 682000 Phone: 0484 - 4082111.

2. Tata Consultancy Services Website: www.tcs.com

3. Wipro Website: www.wipro.com

വ്യക്തിത്വപൂർണ്ണം; സമഗ്രം

ഓവർസീസ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ പരിശീലനത്തിലൂടെ ഒരു വ്യക്തിക്ക്‌ സമഗ്രമായ വ്യക്തിത്വമാനം കൈവരിക്കുന്നു. ഉറച്ചതും പൂർണ്ണവുമായ തീരുമാനങ്ങളെടുക്കാനും നിർണ്ണായകമായ അവസ്ഥകളെ തിരിച്ചറിഞ്ഞ്‌ അവയ്‌ക്ക്‌ ഫലപ്രദമായ പരിഹാരം കണ്ടെത്താനും കഴിയുന്നു എന്നത്‌ ഇവയുടെ മാത്രം പ്രത്യേകതയാണ്‌. എങ്ങനെയെന്ന്‌ തോന്നാം. പരിശീലനത്തിലെ സിലബസ്‌ തന്നെ ഇവിടെ ഇതിനായി പരിശോധിക്കാം.

1. Making of Communication skills

2. Ascent Neutralisation

3. Voice Modulation Techniques

4. Stress personality development

5. Time management skills

6. All aspects for DBD Executives

പരിശീലനം, ഒരളവിൽ ഫലപ്രദമാണെങ്കിലും, ഓരോരുത്തർക്കും ഇതിലൂടെ തങ്ങളുടെ കരിയർ അഭിരുചികൾക്കിണങ്ങും വിധം ഉപയോഗിക്കാവുന്നതുമാണ്‌. ദൃശ്യമാധ്യമത്തിൽ അവതാരകരായും, വാർത്താവായനക്കാരായും കോഡിനേറ്റർമാരായും കൂടാതെ ആശയവിനിമയം അത്യാവശ്യം വേണ്ടുന്ന എല്ലാ മേഖലകളിലും ഒബിഡി പരിശീലനം നിങ്ങൾക്ക്‌ തുണയാകുന്നു. ജീവിതത്തിൽ ഇനി വരാനിരിക്കുന്ന സുവർണ്ണാവസരങ്ങളിലേക്കുളള ആദ്യചുവടുവെപ്പായിരിക്കട്ടെ നിങ്ങളുടെ ഈ പരിശീലനവും ദൗത്യവും..

കെ.വി. സുമിത്ര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.