പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ദളിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രസാദ്‌ കാക്കശ്ശേരി

കവിത

കാർന്നോരിന്നലെ തെക്കോട്ട്‌ പോയപ്പൊ

ഏന്റെയുളളത്തില്‌ നെഞ്ചത്തടി.

കർക്കടപ്പെയ്‌ത്തിലെൻ കൂരയൊലിച്ചപ്പോ

ഏന്റെയുളളത്തില്‌ ശ്വാസംമുട്ട്‌.

കണ്ടം മുറിച്ചിട്ട്‌ റോഡ്‌ നീണ്ടപ്പൊ

ഏന്റെയുളളത്തില്‌ കൊടുവാൾക്കൊത്ത്‌.

ജാതിതിരിഞ്ഞെന്റെ നാട്ടാര്‌ മുട്ട്യപ്പൊ

ഏന്റെയുളളത്തില്‌ പൊട്ടനാട്ടം.

വണ്ടിയിടിച്ചെന്റെ പെണ്ണ്‌ ചത്തപ്പോ

ഏന്റെയുളളത്തില്‌ ചെഞ്ചോര.

ഷ്‌ക്ക്വൊള്‌ വിട്ടെന്റെ മോള്‌ വന്നിട്ടില്ല...

അടിയാന്റെ ഉളളമേ പണ്ടാറടങ്ങ്‌.

പ്രസാദ്‌ കാക്കശ്ശേരി

ഡോ. സുകുമാർ അഴീക്കോട്‌ സപ്‌തതി അങ്കണം പ്രബന്ധസമ്മാനം, കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ മാരാർ പ്രബന്ധ പുരസ്‌കാരം, വി.ടി.പ്രബന്ധ സമ്മാനം, തിരൂർ തുഞ്ചൻ സ്‌മാരക സാഹിത്യ ക്വിസിൽ ഒന്നാം സ്‌ഥാനം, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ മലയാളം കഥാപുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്‌. സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌.

വിലാസം

കളരിയ്‌ക്കൽ,

കാക്കശ്ശേരി പി.ഒ.

തൃശൂർ - 680 511




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.