പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ആകാശദൂത്‌ രണ്ടാംഭാഗം വരുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

മലയാളി പ്രേക്ഷകരെ ഈറനണിയിച്ച സൂപ്പർഹിറ്റ്‌ ചിത്രമായ സിബി മലയിലിന്റെ ആകാശദൂതിന്റെ രണ്ടാംഭാഗം മിനി സ്‌ക്രീനിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നു. ചന്ദനാ ഫിലിംസിന്റെ ബാനറിൽ പി.എസ്‌.സുരേഷ്‌കുമാർ നിർമ്മിക്കുന്ന ആകാശദൂത്‌ അതേ പേരിലാണ്‌ നവാഗതനായ ആദിത്യൻ സംവിധാനം ചെയ്യുന്നത്‌.

മാധവി അവതരിപ്പിച്ച ആനിയുടെയും മുരളി അവതരിപ്പിച്ച ജോണിയുടെയും മക്കളുടെ കഥയാണ്‌ ആകാശദൂത്‌ എന്ന മെഗാപരമ്പരയിൽ ദൃശ്യവത്‌കരിക്കുന്നത്‌. സീന ആന്റണിയാണ്‌ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

പ്രേംപ്രകാശ്‌, ആദിത്യൻ, യതികുമാർ, മനോജ്‌പിള്ള, രഞ്ജിനികൃഷ്‌ണ, കാർത്തിക, മങ്കാ മഹേഷ്‌ തുടങ്ങിയവരാണ്‌ മറ്റു പ്രമുഖ താരങ്ങൾ. ഭാര്യയായി വിജയകുമാരിയും മകളാ​‍ിയി ബിന്റയും സീരിയലിൽ പ്രത്യക്ഷപ്പെടുന്നു.

ഐസക്‌ മാനന്തവാടി തിരക്കഥയെഴുതുന്ന ഈ മെഗാപരമ്പരയുടെ ഛായാഗ്രഹണം ജോസ്‌ ആലപ്പി നിർവഹിക്കുന്നു.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.