ഫാസിൽ ചിത്രത്തിൽ പ്രധാന വില്ലനായി മനോജ് കെ.ജയൻ വീണ്ടും സിനിമാവൃത്തങ്ങളിൽ ചർച്ചാവിഷയമാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെ സുക്ഷ്മതയോടെയാണ് മനോജ് ഉൾക്കൊണ്ടിരിക്കുന്നത്. ഗെറ്റപ്പിൽ വലിയ മാറ്റങ്ങളില്ലാതെയാണ് മനോജ് നായകനിൽ നിന്നും വില്ലനായി തിളങ്ങിയതിന്റെ ചുവടുപിടിച്ചാണ് മാതൃഭാഷയിലും ഇത്തരം വേഷങ്ങൾ മനോജിനെ തേടിയെത്തിയത്. അടുത്തിടെ ഒരു മൊഴിമാറ്റചിത്രത്തിൽ വില്ലനായി മലയാളി പ്രേക്ഷകർക്കുമുന്നിലെത്തിയിരുന്നു. മധു കൈതപ്രത്തിന്റെ ‘ മധ്യവേനലി’ൽ നായകവേഷമാണ് മനോജിന്.