പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

സംവൃത ഹാപ്പിയാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

നായികയായി അവതരിച്ച്‌ വർഷങ്ങൾ കഴിഞ്ഞാണെങ്കിലും മികച്ച കഥാപാത്രങ്ങൾ തന്നെത്തേടി എത്തിയതിന്റെ സന്തോഷത്തിലാണ്‌ യുവനായിക സംവൃത സുനിൽ. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘വാസ്‌തവ’ത്തിൽ അഭിനയമികവ്‌ പുറത്തെടുക്കാവുന്ന വേഷമാണ്‌. പൃഥ്വിരാജിന്റെ ഭാര്യാവേഷം സംവൃതയെ മലയാളത്തിൽ മുൻനിരയിലെത്തിക്കുമെന്നാണ്‌ അണിയറ പ്രവർത്തകർ പറയുന്നത്‌. ജോഷിയുടെ ജന്മം, പോത്തൻവാവ എന്നീ ചിത്രങ്ങളിലും സംവൃത പ്രധാന വേഷക്കാരിയാണ്‌. സൂപ്പർതാര ചിത്രങ്ങളിൽ അടുത്തടുത്ത്‌ സഹകരിക്കാനാകുന്നത്‌ യുവനായികക്ക്‌ നേട്ടം തന്നെ.

ഭാവന തമിഴിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ സംവൃതയെപോലുളള താരങ്ങൾക്ക്‌ തുണയായിരിക്കുകയാണ്‌. പോത്തൻവാവയിൽ ഭാവനയ്‌ക്കു പകരക്കാരിയായാണ്‌ കയറിക്കൂടിയിട്ടുളളത്‌. ഭാവനയെ കണ്ട്‌ രൂപപ്പെടുത്തിയ വേഷങ്ങളൊക്കെ സ്വാഭാവികമായും ഈ നടിയെ തേടിയെത്തുകയും ചെയ്യുന്നു.

ശ്രീകാന്തിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം നടത്തിയെങ്കിലും ഗ്ലാമർ പ്രദർശനത്തിന്‌ തയ്യാറാകാത്തത്‌ തിരിച്ചടിയായിരിക്കുകയാണ്‌.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.