പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ശ്രീവിദ്യയുടെ മോഹം ഫലിച്ചു;സത്യൻ ചിത്രത്തിൽ വേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സിനിമ

സത്യൻ അന്തിക്കാട്‌ ചിത്രത്തിൽ സഹകരിക്കണമെന്ന്‌ ശ്രീവിദ്യയുടെ നീണ്ടകാലത്തെ മോഹം സഫലമാകുന്നു. ആശീർവാദ്‌ സിനിമയുടെ ബാനറിൽ സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലാണ്‌ ശ്രീവിദ്യ പ്രധാന കഥാപാത്രമാകുന്നത്‌. നീണ്ട ഇടവേളക്കുശേഷം ഈ അനുഗൃഹീതതാരം മലയാള സിനിമയുടെ ഭാഗമാകുകയാണ്‌. അമ്മ വേഷങ്ങളിൽ ടൈപ്പാകാൻ ഇല്ലെന്ന്‌ പ്രഖ്യാപിച്ച്‌ സിനിമയിൽ നിന്നും വിട്ടുനിന്ന ശ്രീവിദ്യ ടെലിവിഷൻ പരമ്പരകളിലാണ്‌ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

ദക്ഷിണേന്ത്യയിലെ മുൻനിര സംവിധായകരടക്കം മിക്കവാറും എല്ലാ സംവിധായകർക്കു കീഴിലും അഭിനയിച്ച ശ്രീവിദ്യ സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്‌. സ്‌ത്രീയുടെ വ്യത്യസ്‌ത മുഖങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം നായികമാരിൽ ഒരാളായ ശ്രീവിദ്യ മാതാവ്‌ എം.എൽ.വസന്തകുമാരിയുടെ പാത പിന്തുടരുകയാണിപ്പോൾ. കർണാടക സംഗീതരംഗത്ത്‌ സജീവമായിട്ടുളള ശ്രീവിദ്യ സ്വന്തമായി രചിച്ച്‌ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളും ആലപിച്ചു വരുന്നു.

ചിത്രലേഖ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.