പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പുതുമുഖ ചിത്രവുമായി വീണ്ടും കമൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സിനിമ

പുതുമുഖ നായകരെയും നായികമാരെയും തിരഞ്ഞെടുക്കുന്നതിൽ കൃതഹസ്‌തനായ കമൽ പുതിയ നായികാനായകൻമാരെ വീണ്ടും പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നു. ദിലീപ്‌ ഇരട്ടവേഷങ്ങൾ ചെയ്യുന്ന സിനിമക്കുശേഷമാണ്‌ കമൽ പുതുമുഖ ചിത്രം ഒരുക്കുന്നത്‌. രണ്ടുവീതം നായകൻമാരെയും നായികമാരെയും മലയാളത്തിന്‌ പരിചയപ്പെടുത്താനാണ്‌ തീരുമാനം. ‘നമ്മൾ’ എന്ന ക്യാമ്പസ്‌ ചിത്രത്തിലൂടെ സിദ്ധാർത്ഥ്‌, ജിഷ്‌ണു, ഭാവന, രേണുകാമേനോൻ എന്നിവരെ അവതരിപ്പിച്ചപോലെ മലയാള സിനിമക്കു മുതൽക്കൂട്ടാകാൻ പ്രാപ്‌തരായ നാല്‌ പുതുമുഖങ്ങളെ കണ്ടെത്താനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. 24 വയസുളള നായികാനായകൻമാരെയാണ്‌ തേടിക്കൊണ്ടിരിക്കുന്നത്‌. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമക്കു തിരക്കഥ രചിക്കുന്നത്‌ ‘നമ്മളി’ലൂടെ പ്രശസ്‌തിയിലേക്ക്‌ ഉയർന്ന കലവൂർ രവികുമാറാണ്‌. നർമ്മ പ്രധാനമായ മുഹൂർത്തങ്ങളുളള ഈ പ്രണയകഥ തികച്ചും വ്യത്യസ്‌തമായ ശൈലിയിലുളളതായിരിക്കും.

ദിലീപ്‌ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കിലാണ്‌ കമൽ ഇപ്പോൾ. ട്രെയിൻ പശ്ചാത്തലമായി വീണ്ടും കഥ പറയുന്നതിന്റെ ത്രില്ലും ഈ സംവിധായകനൊപ്പമുണ്ട്‌. ടി.എ.ഷാഹിദ്‌ തിരനാടകം ഒരുക്കുന്ന ഈ ചിത്രത്തിലൂടെ കമലും ഇളയരാജയും ആദ്യമായി ഒന്നിക്കുകയാണ്‌. ഗോപികയാണ്‌ നായിക.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.