പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

കുഞ്ചാക്കോ ബോബൻ നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി-മോഹൻലാൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

റൊമാന്റിക്‌ ഹീറോ പരിവേഷത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന കുഞ്ചാക്കോ ബോബൻ നിർമാതാവിന്റെ കുപ്പായമണിയുന്നു. ഒന്നല്ല മൂന്ന്‌ ചിത്രങ്ങളാണ്‌ യുവതാരം തുടർച്ചയായി നിർമ്മിക്കുക. 2008ൽ തുടക്കമിടുന്ന പ്രൊജക്ടുകളിൽ രണ്ടെണ്ണം സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ക്രെഡിറ്റിലായിരിക്കും. മൂന്നാമത്‌ ചിത്രത്തിൽ കുഞ്ചാക്കോ തന്നെ നായകവേഷമണിയാനാണ്‌ തീരുമാനം. മറക്കാനാവാത്ത നിരവധി ചിത്രങ്ങൾ മലയാളിക്ക്‌ സമ്മാനിച്ച ഉദയായുടെ ബാനറിൽ ഇളമുറക്കാരൻ കുഞ്ചാക്കോ ബോബൻ സിനിമ നിർമ്മിക്കുന്നത്‌ ചലച്ചിത്രപ്രവർത്തകരിലും സിനിമാ പ്രേമികളിലും ഒരേപോലെ കൗതുകമുണർത്തുകയാണ്‌. പിതാവ്‌ ബോബന്റെ മരണത്തെ തുടരന്നാണ്‌ യുവതാരം ഉദയായുടെ ചുമതലക്കാരനായത്‌. മുത്തച്ഛൻ കുഞ്ചാക്കോയുടെ പേരിൽ ചലച്ചിത്ര അവാർഡ്‌ ഏർപ്പെടുത്താനും തീരുമാനമെടുത്തു കഴിഞ്ഞു.

ചെറിയൊരിടവേളക്കു ശേഷം അഭിനയരംഗത്ത്‌ സജീവമാകാനുള്ള നീക്കത്തിലുമാണ്‌ കുഞ്ചാക്കോ ബോബൻ. വിനയൻ യുവനിര നായകരെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ മുഖ്യവേഷക്കാരനാണ്‌. നവ്യാ നായരാണ്‌ നായിക.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.