പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

വിക്രം വീണ്ടും മലയാളത്തിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

സിനിമ

ബ്ലെസി ചിത്രത്തിൽ നായകനായി വിക്രം വീണ്ടും മലയാളത്തിലെത്തുന്നു. സൂപ്പർതാരമായി ഉയർന്നശേഷം വിക്രം ആദ്യമായി മലയാളത്തിൽ അഭിനയിക്കാനെത്തുകയാണ്‌. ‘പിതാമഹനി’ലൂടെ ദേശീയാംഗീകാരം നേടി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം താരപദവി നിലനിർത്തിക്കൊണ്ടാണ്‌ വിക്രമിന്റെ രണ്ടാമൂഴം. തമിഴിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളള വിക്രം നീണ്ട ഇടവേളക്കുശേഷം സഹകരിക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണിത്‌.

‘കാഴ്‌ച’യുടെ തമിഴ്‌ റീമേക്കിൽ നായകവേഷം കെട്ടാനായിട്ടാണ്‌ ബ്ലെസി വിക്രമിനെ ആദ്യം സമീപിക്കുന്നത്‌. വിക്രമിന്റെ താൽപര്യപ്രകാരം ചിത്രം വേഗത്തിൽ പൂർത്തിയാക്കാനുളള ശ്രമവും ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സുനാമി ദുരന്തത്തിന്റെ സാഹചര്യത്തിൽ ചിത്രത്തിന്‌ മാറ്റം വരുത്തുകയും തമിഴ്‌പ്രേക്ഷകർ ചിത്രം സ്വീകരിക്കില്ലെന്ന തിരിച്ചറിവിൽ പ്രോജക്‌ട്‌ റദ്ദാക്കുകയും ചെയ്‌തു. തുടർന്നാണ്‌ മറ്റൊരു ചിത്രത്തെക്കുറിച്ച്‌ ആലോചിക്കുന്നതും അത്‌ മലയാളത്തിൽ മതിയെന്ന്‌ തീരുമാനിക്കുന്നതും.

ധ്രുവം, മാഫിയ തുടങ്ങി അരഡസനോളം മലയാള ചിത്രത്തിൽ വിക്രം സഹനടനായി വേഷമിട്ടിട്ടുണ്ട്‌. ക്യാപ്‌റ്റർ രാജു സംവിധാനമേലങ്കി അണിഞ്ഞ ‘ഇതാ ഒരു സ്‌നേഹഗാഥ’യാണ്‌ വിക്രം നായകവേഷമണിഞ്ഞ ഏക മലയാള ചിത്രം.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.