പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പൃഥ്വിരാജിന്‌ തമിഴിൽ അവസരങ്ങളേറുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

ഭാഗ്യരാജിന്റെ ‘പാരിജാതം’ തരംഗമായതോടെ യുവനായകൻ പൃഥ്വിരാജ്‌ തമിഴകത്തിന്റെ പ്രിയപ്പെട്ട താരമാകുന്നു. മൂന്നു ബിഗ്‌ബജറ്റ്‌ ചിത്രങ്ങളിൽ കരാർ ചെയ്യപ്പെട്ട പൃഥ്വിയെ തേടി നിരവധി ഓഫറുകൾ എത്തിയിട്ടുണ്ട്‌. ബാലചന്ദർ കളരിയിൽ വളർന്ന്‌, നിരവധി മികച്ച ചിത്രങ്ങളുടെ അമരക്കാരനായ വസന്തിന്റെ ‘ശത്തം പോടാതെ’ പൃഥ്വിയുടെ തലവര മാറ്റിവരച്ചേക്കും. വിജി സംവിധാനം ചെയ്യുന്ന ‘തിലക’ത്തിലും നായകൻ പൃഥ്വിയാണ്‌.

ജ്യോതികയുടെ നായകനായി ‘മൊഴി’യിൽ അഭിനയിച്ചു വരികയാണ്‌ താരമിപ്പോൾ. ചിത്രത്തിലെ ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നത്‌ ലണ്ടനിലാണ്‌. പ്രകാശ്‌രാജ്‌ നിർമിക്കുന്ന ‘മൊഴി’യുടെ സംവിധായകൻ രാധാമോഹൻ.

ലാൽ ജോസിന്റെ ‘ക്ലാസ്‌മേറ്റ്‌സ്‌’ റിലീസാകുന്നതോടെ മാതൃഭാഷയിലും പൃഥ്വി മേൽക്കൈ നേടും. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘വാസ്‌തവം’ ആണ്‌ പുതിയ മലയാള ചിത്രം. സംവൃത സുനിൽ, സിന്ധുമോഹൻ എന്നിവർ നായിക നിരയിലുണ്ട്‌. ജൂലൈ 25ന്‌ തിരുവനന്തപുരത്ത്‌ ചിത്രീകരണം തുടങ്ങും.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.