പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

കിലുക്കം തുടങ്ങി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

സിനിമ

‘കിലുക്ക’ത്തിന്റെ രണ്ടാം ഭാഗമായ ‘കിലുക്കം കിലുകിലുക്കം’ ചിത്രീകരണം ആരംഭിച്ചു. കാവ്യാമാധവൻ നായികയാകുന്ന ഈ ചിത്രത്തിലെ നായകന്മാർ കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ്‌. ചെറിയൊരു ഇടവേളക്കുശേഷമാണ്‌ ജയസൂര്യ സിനിമയിൽ സജീവമാകുന്നത്‌. വിവാഹശേഷം കുഞ്ചാക്കോ ബോബൻ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്‌ ഈ ചിത്രത്തിലൂടെ. സന്ധ്യാമോഹന്റെ ചിത്രത്തിൽ ആദ്യമായാണ്‌ ഇവർ അഭിനയിക്കുന്നത്‌.

മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതാണ്‌ ‘കിലുക്കം കിലുകിലുക്ക’ത്തിന്റെ പ്രത്യേകത. സംവിധായകൻ പ്രിയദർശൻ അഭിനേതാവിന്റെ റോളിലെത്തുന്നതും ചിത്രത്തിന്‌ തുണയേകും. സംവിധായകന്റെ റോളിൽ തന്നെയാണ്‌ പ്രിയൻ ക്യാമറക്ക്‌ മുന്നിലെത്തുന്നത്‌.

കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ ‘ഭൂമിക്കൊരു ചരമഗീതം’ ഡോക്യുമെന്ററി പൂർത്തിയാക്കിയാണ്‌ കാവ്യ എത്തിയിരിക്കുന്നത്‌. സംസ്ഥാന അവാർഡ്‌ ലഭ്യതയെ തുടർന്ന്‌ കാവ്യ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.