പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

‘വേൽ’ പ്രദർശനത്തിന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

‘ഗജിനി’യിലൂടെ സൂപ്പർഹിറ്റ്‌ ജോഡിയായിത്തീർന്ന സൂര്യ- അസിൻ ടീമിന്റെ ‘വേൽ’ പ്രദർശനത്തിനൊരുങ്ങുന്നു. സൂര്യ ഡബിൾറോളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്നു. അണു കുടുംബത്തിന്‌ നേരിടേണ്ടിവന്ന ദുരവസ്ഥകളാണ്‌ സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്‌. റേഡിയോ ജോക്കിയായി എത്തുന്ന സൂര്യയുടെ കഥാപാത്രത്തിന്റെ ജോഡിയായി അസിൻ രംഗത്തെത്തുന്നു. തിരുനെൽവേലിയിൽ ഷൂട്ടിംഗ്‌ പൂർത്തിയായ ‘വേൽ’ സൂര്യയുടെ ഈ വർഷത്തെ ആദ്യ റിലീസാണ്‌. ജ്യോതികയും ഭൂമികയും നായികമാരായെത്തിയ ‘ജില്ലെൻട്ര കാതൽ’ ആണ്‌ ഒടുവിൽ സൂര്യയുടേതായി തിയേറ്ററിലെത്തിയ സിനിമ. ഗൗതം മേനോന്റെ ‘വർണം ആയിര’വും ‘വേലി’നെ തുടർന്ന്‌ തിയേറ്ററുകളിലെത്തിയേക്കും. പതിവുപോലെ പോലീസ്‌ വേഷമാണീ ചിത്രത്തിലും ഗൗതം സൂര്യയ്‌ക്ക്‌ നൽകിയിരിക്കുന്നത്‌.

‘വേൽ’, ‘ദശാവതാരം’ എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തിക്കഴിഞ്ഞാൽ അസിനെ തമിഴ്‌ പ്രേക്ഷകർക്ക്‌ ഉടനൊന്നും കാണാൻ കഴിയില്ലെന്ന്‌ സൂചനകളുണ്ട്‌. ബോളിവുഡിൽ നിന്നും വൻ ഓഫറുകളാണ്‌ ഈ മലയാളി സുന്ദരിയെത്തേടി വന്നുകൊണ്ടിരിക്കുന്നത്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.