പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അച്‌ഛനും മകനുമായി ലാലും പൃഥ്വിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

യുവനിരയിലെ ശ്രദ്ധേയതാരം പൃഥ്വിരാജും അനുകരണങ്ങളില്ലാത്ത നായകൻ ലാലും ഒന്നിക്കുന്നു. ‘ഒരാൾ’ എന്ന തികച്ചും വ്യത്യസ്‌തമായ ചിത്രം മലയാളി പ്രേക്ഷകർക്കു സമ്മാനിച്ച കുക്കു സുരേന്ദ്രനാണ്‌ പുതിയ സിനിമയിൽ താരസംഗമം ഒരുക്കുന്നത്‌. ഓപ്പൺ ചാനൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലാലും പൃഥ്വിയും പിതാവും പുത്രനുമായി വേഷമിടുന്നു. അച്‌ഛന്റെയും മകന്റെയും ആത്മനൊമ്പരങ്ങൾ പങ്കുവെക്കുന്ന സിനിമക്ക്‌ തികച്ചും ഗ്രാമീണമായ പശ്ചാത്തലമാണ്‌ കുക്കു സ്വീകരിച്ചിട്ടുളളത്‌. പുതുമുഖനായികയെ കണ്ടെത്താനുളള നീക്കവും സംവിധായകൻ നടത്തുന്നുണ്ട്‌. ജഗതി ശ്രീകുമാറാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മൂന്നു കഥാപാത്രങ്ങളെ മാത്രം അണിനിരത്തി എടുത്ത ‘ഒരാൾ’ നടൻ കൂടിയായ കുക്കുവിനെ ശ്രദ്ധേയനാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതുതന്നെ.

തമിഴിൽ തിരക്കേറിയ പൃഥ്വിരാജ്‌ മലയാളത്തിൽ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെയാണ്‌ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. കാതൽ ഫെയിം സന്ധ്യയുമായി പൃഥ്വി പ്രണയത്തിലാണെന്ന ഗോസിപ്പ്‌ തമിഴ്‌ മാധ്യമങ്ങളിൽ ചൂടുളള വാർത്തയായിക്കഴിഞ്ഞു. നടി മീരാജാസ്‌മിനുമായി പിണങ്ങിപ്പിരിഞ്ഞിട്ടാണത്രേ പൃഥ്വി സന്ധ്യയുമായി അടുത്തിട്ടുളളത്‌. ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’യിൽനിന്നും പൃഥ്വി പിൻമാറിയത്‌ അടക്കം പറച്ചിലുകൾക്ക്‌ ശക്തി പകർന്നിട്ടുണ്ട്‌. ലെനിൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ അതീവ താൽപര്യത്തോടെ സഹകരിച്ച യുവനായകൻ രണ്ടാംഘട്ട ചിത്രീകരണത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. മീരാജാസ്‌മിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാത്രിമഴയിൽ പൃഥ്വിക്കു പകരം വികലാംഗ നായകനായി അഭിനയം തുടരുന്നത്‌ വിനീതാണ്‌.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.