പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അത്ഭുതവിളക്ക്‌ ‘ചാന്തുപൊട്ടാ’യി; ദിലീപിന്റെ നായിക ഗോപിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സിനിമ

ലാൽജോസ്‌-ദിലീപ്‌ ടീമിന്റെ അത്ഭുതവിളക്കിന്‌ വീണ്ടും പേരുമാറ്റം. ‘ചാന്തുപൊട്ട്‌’ എന്നാണ്‌ പുതുക്കിയ പേര്‌. ദിലീപ്‌ സ്‌ത്രൈണസ്വഭാവക്കാരനായ നായകനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗോപികയാണ്‌ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌. പൊക്കക്കൂടുതലുളള നായികയായ ഗോപികയെ ദിലീപിന്റെ നായികയായി പ്രേക്ഷകർ സ്വീകരിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്‌.

നേരത്തെ പ്രിയാമണിയെയാണ്‌ ഈ റോളിലേക്ക്‌ പരിഗണിച്ചിരുന്നത്‌. എന്നാൽ ‘സത്യ’ത്തിൽ പൃഥ്വിരാജിന്റെ നായികയായതോടെ പ്രിയാമണി ഈ പ്രൊജക്‌ടിൽ നിന്നും പുറത്താകുകയായിരുന്നു. ലാൽ, രാജൻ പി.ദേവ്‌, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങി ഇരുപതോളം താരങ്ങൾ കോമഡിക്ക്‌ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌.

‘തൊമ്മനും മക്കളും’ എന്ന ചിത്രത്തെ തുടർന്ന്‌ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ബെന്നി പി.നായരമ്പലത്തിന്റേതാണ്‌.

അഴകപ്പൻ ഛായാഗ്രഹണവും വിദ്യാസാഗർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

‘പട്ടാള’ത്തിനുശേഷം ലാൽ ജോസ്‌ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്‌ ‘അത്ഭുതവിളക്ക്‌’. അത്ഭുതദ്വീപ്‌ എന്ന വിനയൻ ചിത്രമാണ്‌ ചാന്തുപൊട്ട്‌ എന്നു പേരുമാറ്റാൻ അണിയറ പ്രവർത്തകരെ നിർബന്ധിതരാക്കിയത്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.