സുന്ദർദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ, നരേൻ എന്നിവർ ഇരട്ടനായകൻമാരായെത്തുന്നു. ക്ലാസ്മേറ്റ്സിനു ശേഷം അവർ ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഗോപികയാണ് നായിക. നീണ്ട ഇടവേളയ്ക്കുശേഷം മുൻകാല നായിക നദിയാമൊയ്തു ഈ ചിത്രത്തിൽ ഗോപികയുടെ അമ്മവേഷത്തിലൂടെ മാതൃഭാഷയിൽ പ്രത്യക്ഷപ്പെടുകയാണ്. നിരവധി പ്രോജക്ടുകളിലേയ്ക്ക് നദിയയെ ഇതിനു മുൻപും മലയാളി സംവിധായകർ ക്ഷണിച്ചിരുന്നു. എന്നാൽ അവയെല്ലാം വെറും അമ്മ വേഷങ്ങളെന്ന് തിരിച്ചറിഞ്ഞ് നായിക നിരാകരിക്കുകയായിരുന്നു. വിശാൽ നായകനായി പ്രത്യക്ഷപ്പെട്ട ‘താമരഭരണി’ എന്ന തമിഴ്ചിത്രത്തിലൂടെ വീണ്ടും തമിഴകത്ത് ചർച്ചാവിഷയമായിരിക്കുകയാണ് നദിയ.