പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ജയറാമും ഷാജി കൈലാസും ഒന്നിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

ആക്‌ഷൻ ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസും ജനപ്രിയ നായകൻ ജയറാമും ഒന്നിക്കുന്നു. തിരക്കഥാരംഗത്ത്‌ ശ്രദ്ധേയരായ സിബി കെ. തോമസ്‌-ഉദയ്‌ കൃഷ്‌ണ ജോഡിയാണ്‌ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. കർണാടക അതിർത്തി പ്രദേശത്തുളള കർഷകരുടെ കഥയാണ്‌ ജയറാമിനുവേണ്ടി സിബിയും ഉദയും തിരഞ്ഞെടുത്തിട്ടുളളത്‌. ക്രിസ്‌മസ്‌ റിലീസ്‌ പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ നായികയെയും മറ്റണിയറ പ്രവർത്തകരെയും തീരുമാനിച്ചു വരുന്നു. മെഗാ താരങ്ങളെ വച്ചെടുത്ത ചിത്രങ്ങൾ പരാജയമായതോടെയാണ്‌ ഷാജി കൈലാസ്‌ ദിലിപ്‌, ജയറാം തുടങ്ങിയ നായകരെ ഉൾപ്പെടുത്തി പുതിയ പ്രോജക്‌ടുകൾ പ്ലാൻ ചെയ്‌തിട്ടുളളത്‌.

‘കൊച്ചിരാജാവി’നു ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാം നായകനാണ്‌. കോമഡിക്ക്‌ പ്രാധാന്യമുളള ഈ ചിത്രത്തിൽ പോലീസ്‌ വേഷത്തിലാണ്‌ ജയറാം എത്തുന്നത്‌. പോലീസ്‌ കഥ ഹാസ്യത്തിൽ ചാലിച്ച്‌ പറയാനാണ്‌ ജോണി ആന്റണിയുടെ തീരുമാനം. ജയറാമിന്റെ ഓണച്ചിത്രമായിരിക്കും ജോണി ആന്റണിയുടേത്‌.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.