ലളിതാബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയിലെ ദേവകി അന്തർജനത്തെ അവതരിപ്പിച്ച ശോഭന അനശ്വര കഥാകാരി മാധവിക്കുട്ടിയുടെ മനോമയിൽ വേഷമിടുന്നു. മാധവിക്കുട്ടിയുടെ പ്രശസ്ത കൃതി മനോമിക്ക് ദൃശ്യഭാഷ്യം നൽകുന്നത് ബിജു വട്ടപ്പാറ. വി.എം.സി. പ്രസൻസിന്റെ ബാനറിൽ വത്സമ്മ ജോസഫ് നിൽമിക്കുന്ന സിനിമയിൽ ലാൽ സുപ്രധാന കഥാപാത്രമാകുന്നു. മനോമിയെ പുതുമുഖതാരം അവതരിപ്പിക്കും. ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഈ മാസമൊടുവിൽ രാമേശ്വരത്ത് തുടങ്ങും.
ടെലിവിഷൻ അവതാരകയായി വീണ്ടും മലയാളികൾക്കു മുന്നിലെത്തിയ ശോഭന തനിക്ക് പൂർണമായും ബോധ്യം വരുന്ന പ്രോജക്ടുകൾക്കു മാത്രമാണ് ഇപ്പോൾ പച്ചക്കൊടി കാട്ടുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യം നൽകി വരുന്ന ശോഭന സ്റ്റേജ്ഷോകളിൽ സജീവമാണ്.