പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

‘ബ്ലാക്ക്‌’ - കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സിനിമ

രഞ്ഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ‘ബ്ലാക്കി’ൽ മമ്മൂട്ടിക്ക്‌ വ്യത്യസ്തവേഷം-കാരിക്കാമുറി ഷൺമുഖൻ. ആർഭാട നഗരജീവിതത്തിന്റെ മറുപുറം തേടുകയാണ്‌ ബ്ലാക്ക്‌ എന്ന സിനിമയിലൂടെ രഞ്ഞ്‌ജിത്‌. ജീവിതം കരുപ്പിടിപ്പിക്കാൻ ചെയ്‌തുകൂട്ടുന്ന തെറ്റുകൾക്കിടയിൽനിന്ന്‌, പശ്ചാത്താപത്തിന്റെ വേദന അനുഭവിക്കുന്ന ഷൺമുഖൻ എന്ന പച്ചമനുഷ്യന്റെ കഥപറയുകയാണ്‌ ഈ സിനിമയിലൂടെ. ബിസിനസ്‌ ടാക്കൂണുകളുടെയും പൊളിറ്റിക്കൽ മാഫിയകളുടെയും തണലിൽ തഴച്ചുവളരുന്ന ഗുണ്ടാജീവിതത്തിന്റെ കഥയാണ്‌ ബ്ലാക്കിന്റേത്‌. സമ്പന്നവർഗ്ഗത്തിന്റെ അങ്കപ്പുറപ്പാടുകൾക്ക്‌ ഇരയാകുന്നവരുടെ ജീവിതം ബ്ലാക്ക്‌ വരച്ചുകാട്ടുന്നു.

മമ്മൂട്ടിയോടൊപ്പം റഹ്‌മാനും പ്രധാനവേഷം ചെയ്യുന്ന ഈ സിനിമയിലെ നായിക ശ്രേയയാണ്‌. ഏറെനാൾ മലയാളസിനിമയിൽ നിന്നും വിട്ടുനിന്ന റഹ്‌മാന്‌ ഏറെ പ്രതീക്ഷകൾ നല്‌കുന്ന വേഷമാണ്‌ ബ്ലാക്കിലെ ഇൻസ്‌പെക്‌ടർ അശോകിന്റേത്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.