പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലാലിനൊപ്പം റോമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സൂപ്പർതാരം മോഹൻലാലിനൊപ്പം തുല്യപ്രധാന്യമുള്ള റോളിൽ അഭിനയിക്കാനാവുന്നതിന്റെ ത്രില്ലിലാണ്‌ യുവനായിക റോമ. പൃഥ്വിരാജ്‌, ജയസൂര്യ തുടങ്ങിയ യുവനായകരുടെ ചിത്രങ്ങളിലൂടെ മലയാളത്തിൽ തനതുസ്‌ഥാനം നേടിയെടുത്ത റോമ ദിലീപിനൊപ്പം രണ്ടുചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്‌. സുരേഷ്‌ഗോപിയുടെ മകളായി ‘നോട്ട്‌ബുക്കി’ലൂടെയായിരുന്നു മലയാള പ്രവേശം. ലാൽ ചിത്രത്തിന്റെ ഭാഗമാകുന്നത്‌ ഇതാദ്യം.

സ്‌മാർട്ടായ നായികാ കഥാപാത്രങ്ങളാണ്‌ റോമക്ക്‌ മലയാളത്തിൽ ലഭിച്ചുവരുന്നത്‌. ചൈന ടൗണിലെ റോളും തന്റേടിയായ നായികയുടേതുതന്നെ. മോഹൻലാൽ അവതരിപ്പിക്കുന്ന മാത്തുകുട്ടി എന്ന ഗുണ്ടയെ അടക്കിനിർത്തുന്ന റോസമ്മ എന്ന സഹോദരി വേഷമാണിതിൽ.

‘നോട്ട്‌ബുക്കി’ലെയും ‘ചോക്ലേറ്റി’ലെയും ‘മിന്നാമിന്നിക്കൂട്ട’ത്തിലെയും റോമയുടെ റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.