പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലോക സിനിമ(19)സൈക്കോ ( 1960) ആല്‍ഫ്രഡ് ഹിച്ച് കോക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം കെ

നിശ്ശബ്ദചിത്രങ്ങളില്‍ തുടങ്ങി ശബ്ദചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് അനായാസേന കടന്നു വന്ന ആല്‍ഫ്രഡ് ഹിച്ച് കോക്ക് എന്ന ബ്രട്ടീഷ് ഫിലിം മേക്കറെ ലോകം ആദരിക്കുന്നത് ഭയം എന്ന വികാരം പ്രേക്ഷക മനസിലേക്ക് സന്നിവേശിപ്പിച്ച് സിനിമയുടെ ക്ലൈമാക്സിലെത്തുന്നതു വരെ അവരെ ആ വികാരത്തിനടിമയാക്കി നിര്‍ത്തുന്ന പ്രതിഭയായിട്ടാണ്. ഹിച്ച് കോക്ക് ചിത്രങ്ങളില്‍ ഏറ്റവും വിഖ്യാതമായ ഹൊറര്‍ ചിത്രം 1960 -ല്‍ റോബര്‍ട്ട് ബ്ലോക്കിന്റെ ‘ സൈക്കോ’ എന്ന നോവലിനെ ആസ്പദമാക്കി ജോസഫ് സ്റ്റെഫാനോ തിരക്കഥ എഴുതിയ സൈക്കോ എന്ന ചിത്രമാണ്.

കാമുകനുമൊത്ത് സന്തുഷ്ടമായ ഒരു ഭാവിജീവിതം സ്വപ്നം കാണുന്ന മാരിയന്‍ ക്രെയിന്‍ എന്ന യുവതി അതിനു വേണ്ടി താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഓഫീസില്‍ നിന്നും ഭീമമായ തുക അപഹരിച്ച് കൊണ്ട് കടന്നു കളയുകയാണ്. അധികം ആള്‍ത്താമസമില്ലാത്ത ഒരു ഹോട്ടലില്‍ അവള്‍ മുറിയെടുക്കുന്നു.

പിന്നീടാണ് ലോകസിനിമാരംഗത്ത് ഇന്നേവരെ അധികം കാഴ്ചവയ്ക്കാനാവാത്ത ഭീകരമായ ദൃശ്യങ്ങള്‍ സിനിമയില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് എന്നെന്നും അവരെ കിടിലം കൊള്ളിക്കുന്ന വിധം, ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാഴ്ച വയ്ക്കുന്നത്. കുളിമുറിയില്‍ മാരിയന്‍ ക്രെയിന്‍ കയറി ഷവറിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ആ ദൃശ്യം. ഒരു സ്ത്രീ രൂപം - അവള്‍ കടന്നു വന്ന് മരിയന്റെ വയറ്റത്ത് കത്തി കുത്തിയിറക്കുന്നു.

വയലിന്റെ ശബ്ദപശ്ചാത്തലത്തിലെടുത്ത ആ ദൃശ്യം ഈ ആധുനിക കാലഘട്ടത്തില്‍ ‍ഭീതിപ്പെടുത്തുന്ന ശബ്ദവിന്യാസത്തോടെ എടുത്താല്‍ പോലും ഹിച്ച് കോക്ക് കാഴ്ച വച്ച ആ ഞെട്ടിക്കുന്ന ദൃശ്യാനുഭവം കാഴച വയ്ക്കാനാവില്ല എന്നു തന്നെയാണ് സിനിമാ സാങ്കേതികരംഗത്തെ തഴക്കം ചെന്നവര്‍ പോലും അഭിപ്രായപ്പെടുന്നത്.

ഷവറിന്റെ കീഴിലെ യുവതിയുടെ നഗ്നമേനി, അവിടെ കൊലപാതകം നടക്കുന്ന ദൃശ്യ ഭീകരത സൃഷ്ടിക്കുന്ന ഞെട്ടലില്‍ നിന്നും മോചന തരാത്ത വിധം ഒരു തരം ആസക്തിയുടെ മനോഭാവം വളര്‍ത്തിയെടുത്ത് മനുഷ്യ മനസ്സിലെ അശ്ലീല വാസനയും അക്രമവാസനയും അവയെ പുറത്ത് കൊണ്ടു വന്നു ജഡമാക്കി മാറ്റുന്ന അവസ്ഥ, അതാണ് ഹിച്ച് കോക്ക് ചെയ്തത്. മരിച്ച യുവതിയുടെ ജഡം സ്ത്രീവേഷം ധരിച്ച് കൊലപാതകം നടത്തിയ ഹോട്ടലുടമ നോര്‍മന്‍ ബെയ്സ്റ്റ്സ് - അവളുടെ എല്ലാ സാധനസാമഗ്രഹികളുമടക്കം - മോഷ്ടിക്കപ്പെട്ട പണമുള്‍പ്പെടെ സമീപത്തെ ചതുപ്പ് നിലത്തില്‍ കുഴിച്ചു മൂടുന്നു. അവളെ അന്വേഷിച്ചിറങ്ങുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥനും കൊല്ലപ്പെടുന്നു. മാരിയന്റെ കാമുകന്‍ സാം മരിയന്‍ ക്രെയിസിന്റെ സഹോദരിയുമൊത്ത് സ്ഥലത്തെത്തുന്നു. ഹോട്ടലുടമയുടെ വിചിത്രമായ പെരുമാറ്റം അവരെ സംശയത്തിലാഴ്ത്തുന്നുണ്ട്. മാരിയന്റെ കയ്യിലെ പണത്തിന് വേണ്ടി കൊന്നുവെന്നാണ് അവരുടെ നിഗമനം.

മാരിയന്റെ കാമുകന്‍ സാം, ഹോട്ടലുടമയുമായി സംസാരിച്ചിരി‍ക്കുമ്പോള്‍ , മാരിയന്റെ സഹോദരി വീടിന്നകത്തേക്കു കയറുന്നു. അവിടെ ഒരു സ്ത്രീ പുറം തിരിഞ്ഞിരിക്കുന്നത് കണ്ട്, അവരുമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ സ്ത്രീ മുഖം തിരിക്കുന്നു. സ്റ്റഫ് ചെയ്ത സ്ത്രീയുടെ തലയോട്ടി പല്ലിളിക്കുമ്പോള്‍ ഞെട്ടുന്നന്നത് മാരിയന്റെ സഹോദരി മാത്രമല്ല പ്രേക്ഷകനും കൂടിയാണ്. ഇതിനിടയില്‍ അപകടം മണത്തറിഞ്ഞ ഹോട്ടലുടമ ഹോര്‍മന്‍ സാമിനെ അടിച്ചു വീഴ്ത്തി വീട്ടിനകത്തേക്ക് ഓടി വരുന്നു. താനിതേവരെ ഗോപ്യമാക്കി വച്ചിരുന്ന സ്ത്രീയുടെ അവസ്ഥ മാരിയന്റെ സഹോദരി മനസിലാക്കിയെന്നറിയുമ്പോള്‍ നോര്‍മന്‍ സ്ത്രീവേഷം ധരിച്ച് അവളെയും കൊല്ലാനൊരുങ്ങുന്നു. ഇതിനിടയില്‍ വീണവശനായി കിടന്ന സാം മനോനില വീണ്ടെടുത്ത് വീട്ടിനകത്തേക്ക് കയറി, നോര്‍മനെ ബലപ്രയോഗത്തിലൂടെ കീഴടക്കി മാരിയന്റെ സഹോദരിയെ രക്ഷിക്കുന്നു. ഹോട്ടലുടമയുടെ അമ്മയുടെ പ്രേതം അയാളില്‍ കടന്നു കൂടി അയാളെക്കൊണ്ട് ഈ പാതകമെല്ലാം ചെയ്യിക്കുകയാണ്. അമ്മയുടെ കാര്‍ക്കശ്യമായ നിയന്ത്രണത്തിലായിരുന്നു നോര്‍മന്റെ ബാല്യകാലം. 8 വര്‍ഷം മുമ്പ് വീര്‍പ്പുമുട്ടിയ അവസ്ഥയില്‍ നിന്ന് രക്ഷനേടാനായി നോര്‍മന്‍ അമ്മയെ കൊല്ലുന്നു. അമ്മയുടെ സ്മരണ നിലനിര്‍ത്താന്‍ മൃതശരീരം സ്റ്റഫ് ചെയ്ത് മുറിയില്‍ ഒരു കസേരയില്‍ ഇരുത്തുന്നു. താന്‍ ചെയ്ത പാപ പരിഹാരത്തിനെന്നോണം അമ്മയുടെ ആത്മാവ് അയാളെക്കൊണ്ട് ഈ പാതകങ്ങളെല്ലാം ചെയ്യിക്കുകയാണ്. താനി ചെയ്യുന്നത് പാതകങ്ങളാണെന്ന് അയാളറിയുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ അവസ്ഥ. അയാളെ അറിയുന്ന സൈക്യാട്രിസ്റ്റാണ് സിനിമയുടെ അവസാനം ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. 1960-ല്‍ പുറത്തുവന്ന ഈ ചിത്രം കണ്ടിട്ടുള്ള പ്രേക്ഷകരുടെ മനസില്‍ നടുക്കം തരുന്ന ഓര്‍മ്മ എന്നെന്നും ഉണ്ടാകും.

1889 ആഗസ്റ്റില്‍ ലെബനോനില്‍ ജനിച്ച അദ്ദേഹം ബാല്യകാലത്ത് വീട്ടില്‍ ആരുമില്ലാത്ത അവസ്ഥയില്‍ പലപ്പോഴും ഭയവിഹ്വലനായി കഴിഞ്ഞ ഓര്‍മ്മയാണ് പിന്നീട് ചലച്ചിത്രങ്ങളില്‍ വിഭ്രാത്മകമായ നിലയ്ല് ആവിഷ്ക്കരിച്ചിരിക്കുന്നതെന്നാണ് നിരൂപകമതം.

1926 ല്‍ പുറത്തിറങ്ങിയ ‘ ലോഡജര്‍’ ഉള്‍പ്പെടെ 6 നിശ്ശബ്ദ ചിത്രങ്ങള്‍ക്ക് ശേഷമാണ് ‘ ബ്ലാക്ക് മെയില്‍’ എന്ന ചിത്രത്തിലൂടെ ശബ്ദചിത്രങ്ങളുടെ കാ‍ലഘട്ടത്തേക്ക് വന്നത്. മര്‍ഡര്‍, 39 സ്പെപ്സ്, ദ ലേഡി വാനീഷസ്, റബേക്കാ, സസ്പിഷന്‍, റിയര്‍ വിന്‍ഡോ, ഷാഡോ ഓഫ് ഡൗട്ട്, സ്ട്രെച്ചേഴ്സ് ഓണ്‍ എ ട്രെയിന്‍ , ഫാമിലിപ്ലോട്ട് എന്നിവയാണ് ‘ സൈക്കോ’ ക്ക് പുറമെ സംവിധാനം ചെയ്ത വിഖ്യാത ചിത്രങ്ങള്‍. 47 ശബ്ദചിത്രങ്ങളുള്‍പ്പെടെ മൊത്തം 53 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980 ഏപ്രില്‍ 29- ന് നിര്യാതനായി.

എം കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.