മുൻരാഷ്ട്രപതി ഡോ. എ.പി.ജി. അബ്ദുൾ കലാം ആദ്യമായി വെള്ളിത്തിരയിലെത്തുന്നു. ‘മേം കലാം ഹും (ഐ ആം കലാം) എന്ന ചിത്രത്തിലാണു അദ്ദേഹം അഭിനയിക്കുന്നത്.
കലാമിന്റെ പ്രസംഗം കേട്ട് അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ചോട്ടു എന്ന നിർധന ബാലനും അവന്റെ സ്വപ്നങ്ങളുമാണു സിനിമയുടെ ഇതിവൃത്തം. യൂണിസെഫ് പങ്കാളിയായ ഒരു ഇന്ത്യ-ഫ്രഞ്ച്, സംയുക്ത സംരഭമാണ് ഈ സിനിമ. മാധവ പാണ്ഡെയാണു ചിത്രത്തിന്റെ സംവിധായകൻ.
ഡൽഹിയിലെ ചേരിയിൽ നിന്നുള്ള ഹർഷ് എന്ന പത്തുവയസുകാരനാണു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.