തെന്നിന്ത്യൻ താരസുന്ദരിമാർ ബോളിവുഡിലേക്കു ചേക്കേറുന്നതു പുതിയ വാർത്തയല്ല. അസിനും ത്രിഷയ്ക്കും ശേഷം ലക്ഷ്മിറായിയാണ് ഈ ഗണത്തിൽ അവസാനമായി ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നത്. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ സിനിമകളിലും സാന്നിധ്യമറിയിച്ചശേഷമാണ് ലക്ഷ്മി ഹിന്ദിയിലേക്കു കടക്കുന്നത്.
അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്ന ചിത്ത്രിലൂടെയാണ് ലക്ഷ്മി ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി തടികുറയ്ക്കാനുള്ള ശ്രമത്തിലാണ് താനെന്നു ലക്ഷ്മി പറയുന്നു.
സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പുതിയ ചിത്രങ്ങളിൽ ലക്ഷ്മിയാണ് നായിക.