പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

നവ്യയുടെ അമ്മ മോഹിനി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

നവ്യ നായരുടെ അമ്മയായി മോഹിനി രംഗത്തെത്തുന്നു. നടൻ മഹേഷ്‌ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘കലണ്ടർ’ ഒരമ്മയുടെ മകളുടെയും അത്മബന്ധത്തിന്റെ കഥയാണ്‌ പറയുന്നത്‌. ചെറുപ്പത്തിലേ വിധവയായ കോളേജ്‌ അധ്യാപിക തങ്കം ജോർജ്‌, ഏകമകൾ കൊച്ചുറാണി എന്നിവരെ യഥാക്രമം മോഹിനിയും, നവ്യയും അവതരിപ്പിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്ന യുവാവിനെ പൃഥിരാജ്‌ പ്രതിനിധീകരിക്കുന്നു. നന്ത്യാട്ട്‌ ഫിലിംസിന്റെ ബാനറിൽ സജി നന്ത്യാട്ട്‌ നിർമ്മിക്കുന്ന ‘കലണ്ടറി’ൽ നീണ്ട താരനിരയുണ്ട്‌.

മുൻകാല നായിക സുമലത തങ്കം ജോർജിനെ അവതരിപ്പിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം നൽകിയ സൂചന. എന്നാൽ അവസാനനിമിഷം സുമലത പ്രൊജക്‌ടിൽ നിന്നും പിൻവലിയുകയും മോഹിനിയെ പകരക്കാരിയായി നിശ്ചയിക്കുകയുമായിരുന്നു. സത്യൻ അന്തിക്കാടിന്റെ ‘ഇന്നത്തെ ചിന്താവിഷയം’ ആണ്‌ മോഹിനിയുടേതായി ഒടുവിൽ തിയേറ്ററുകളുലെത്തിയ ചിത്രം.

ചിത്രലേഖ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.