പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

‘ഭരതൻ’ തുടങ്ങി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

നന്ദകിഷോര ഫിലിംസിന്റെ ബാനറിൽ സുരേഷ്‌ നിർമ്മിക്കുന്ന ‘ഭരതൻ’ അനിൽദാസ്‌ സംവിധാനം ചെയ്യുന്നു. മധുമുട്ടം കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആലപ്പുഴയിൽ ആരംഭിച്ചു. മന്ത്രി കെ.സി.വേണുഗോപാൽ സ്വിച്ച്‌ഓൺ നിർവഹിച്ച ചടങ്ങിൽ ആദ്യഷോട്ടിന്‌ ക്ലാപ്പടിച്ചത്‌ തിരക്കഥാകൃത്ത്‌ മധുമുട്ടമാണ്‌. ഗീതുമോഹൻദാസും ബിജുമേനോനുമാണ്‌ നായികാനായകൻമാർ. ജഗതി, ഇന്നസെന്റ്‌, ജയകൃഷ്‌ണൻ, കൊച്ചിൻഹനീഫ, സുധീഷ്‌, പുന്നപ്ര അപ്പച്ചൻ, കെ.പി.എ.സി. ലളിത, കൽപ്പന എന്നിവരും പ്രധാന താരങ്ങളാണ്‌. രാമചന്ദ്രബാബു ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും എബ്രഹാം ലിങ്കൺ വാർത്താവിതരണവും കൈകാര്യം ചെയ്യുന്നു. കാവാലത്തിന്റെ വരികൾക്ക്‌ picture2എം.ജയചന്ദ്രൻ ഈണം പകർന്നു. രാധാകൃഷ്‌ണൻ കലാസംവിധാനവും വജ്രമണി വസ്‌ത്രാലങ്കാരവും പി.മണി ചമയവും ചന്ദ്രൻ മൊണാലിസ നിശ്ചലഛായാഗ്രഹണവും നിർവഹിക്കുന്ന പ്രൊഡക്ഷൻ കൺട്രോളർ പീറ്റർ ഞാറക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌ ജനാർദ്ദനൻ പൊന്നാനി, ഗ്രാഫിക്‌സിനും മറ്റു ആധുനിക സാങ്കേതിക വിദ്യക്കും ഏറെ പ്രാധാന്യമുളള ചിത്രമാണിത്‌. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.