വിജയ് നായകനാകുന്ന നൻപൻ തമിഴകത്ത് ഇലയാനയെ മുൻനിരയിലെത്തിക്കുമെന്ന് വിലയിരുത്തലുകൾ. ത്രീ ഇഡിയറ്റ്സിൽ കരീനകപൂർ അവതരിപ്പിച്ച റോളായതുകൊണ്ടും സുന്ദരി ശ്രദ്ധിക്കപ്പെട്ടേക്കും. ജീവ, ശ്രീകാന്ത് തുടങ്ങിവയരുടെ സാന്നിധ്യമുള്ള ഷങ്കർ ചിത്രം ഇലിയാനയെ തമിഴകത്ത് നമ്പർ വൺ ആക്കിമാറ്റിയേക്കും.
ഷൂട്ടിംഗിനിടെ പരിക്കേറ്റ് അടുത്തിടെ ഇലിയാന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ആശുപത്രിയിൽ നിന്ന് നേരെ നൻപന്റെ സെറ്റിലെത്തുകയായിരുന്നു.