പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

‘അമ്മ’ ചിത്രത്തിൽ സൂപ്പർതാര സംഗമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

താരസംഘടനയായ ‘അമ്മ’യുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കടലാസു ജോലികൾ തുടങ്ങുന്നു. പ്രശസ്‌ത സംവിധായകൻ ജോഷിയാണ്‌ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തിയുളള വൻ സംരംഭത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്‌ എന്നിവരാണ്‌ പ്രധാന വേഷക്കാർ. സൂപ്പർതാരങ്ങൾക്കെല്ലാം തുല്യപ്രാധാന്യമുളള വേഷങ്ങളാണ്‌. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രചനാജോലി അണിയറക്കാർക്ക്‌ തലവേദനയാകും. ആദ്യമായിട്ടാണ്‌ മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒരു സിനിമയിൽ ഒന്നിക്കുന്നത്‌. ‘അമ്മ’യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായുളള ധനശേഖരണാർഥമാണ്‌ സൂപ്പർതാരസംഗമം. സ്‌റ്റേജ്‌ ഷോകളിലൂടെ ഫണ്ട്‌ കണ്ടെത്തിയിരുന്ന താരസംഘടന സിനിമ നിർമിക്കാൻ തീരുമാനിച്ചിട്ട്‌ കാലമേറെയായി. അംഗങ്ങൾ തമ്മിലുളള കലഹം മൂലമാണ്‌ പ്രോജക്‌ട്‌ വൈകിയത്‌. മാറിയ സാഹചര്യം സിനിമാനിർമ്മാണത്തിന്‌ അനുകൂലമാണെന്നാണ്‌ കരുതപ്പെടുന്നത്‌. സംഘടന നേതൃത്വം ചിത്രനിർമ്മാണവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ച സാഹചര്യത്തിൽ അംഗങ്ങളായ സൂപ്പർതാരങ്ങൾ ഡേറ്റ്‌ നൽകാൻ നിർബന്ധിതരാകും. ഇത്‌ പല ചിത്രങ്ങളുടെയും ചിത്രീകരണം നീളാനിടയാക്കിയേക്കാം.

തമിഴ്‌താരങ്ങളുടെ സംഘടന ഇത്തരത്തിൽ ചിത്രീകരിച്ച സിനിമ എട്ടുനിലയിൽ പൊട്ടിയത്‌ ‘അമ്മ’യുടെ പ്രതിനിധികൾ കണ്ടില്ലെന്നു നടിക്കുകയാണത്രേ.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.