പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പൃഥ്വിയെ വിക്രം ‘വെട്ടി’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

രാവണൻ എന്ന ചിത്രത്തിൽ ഒരുമിച്ച്‌ അഭിനയിച്ച വിക്രത്തെപ്പറ്റി പറയുമ്പോൾ പൃഥ്വിക്കു നൂറുനാവായിരുന്നു. എന്നാൽ കരിയറിൽ ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രം വന്നപ്പോൾ അതു വിക്രം തട്ടിയെടുക്കുമെന്നു പൃഥ്വി സ്വപ്‌നം പോലും കണ്ടിരിക്കില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയിലാണ്‌ പൃഥ്വിരാജിനുപകരം വിക്രം നായകനാവുന്നത്‌.

ഏറെ അഭിനയസാധ്യതയുള്ള നായക കഥാപാത്രമാണു പൃഥ്വിക്കു നഷ്‌ടമായത്‌. അതും തന്നെ അഭിയിപ്പിക്കണമെന്ന്‌ വിക്രം ആവശ്യപ്പെട്ടതുകൊണ്ട്‌മാത്രം. ശശികുമാറിന്റെ സംവിധാനത്തിൽ വിക്രം നിർമിക്കുന്ന ‘നഗരം’ എന്ന തമിഴ്‌ ചിത്രത്തിൽ ബ്ലെസി അടുത്തിടെ അഭിനയിച്ചിരുന്നു. ഇതിനിടെയാണ്‌ ബ്ലെസിച്ചിത്രത്തിൽ അഭിനയിക്കാൻ താല്‌പര്യമുണ്ട്‌ എന്ന്‌ വിക്രം വ്യക്തമാക്കിയത്‌. പറഞ്ഞുവന്നപ്പോൾ ‘ആടുജീവിത’ത്തിൽ തന്നെ നായകനാക്കണമെന്നാണു വിക്രം ആവശ്യപ്പെട്ടത്‌.

വിക്രത്തെപ്പോലെ കോടികൾ വിലമതിക്കുന്ന താരം ഒരാവശ്യം പറയുമ്പോൾ എതിരു പറയാൻ ബ്ലെസിക്കു കഴിയുമോ? ഫലം പൃഥ്വി ഔട്ട്‌, വിക്രം ഇൻ. ആടുജീവിതത്തിൽ നായകനാകാൻ തന്റെ ശരീരഭാരം 20 കിലോയോളം കുറയ്‌ക്കാൻ പൃഥ്വി തയ്യാറാകുകയാണെന്നുവരെ വാർത്ത പ്രചരിച്ചിരുന്നതാണ്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.