ആഗസ്റ്റ് ആദ്യം തീയേറ്ററുകളിലെത്തുന്ന ആയിരത്തിൽ ഒരുവനി‘ൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് റീമ സെൻ. രണ്ടരവർഷക്കാലത്തിന്റെ പ്രയത്നത്തിനൊടുവിലാണ് സംവിധായകൻ ശെൽവരാഘവൻ ഈ ചിത്രം പൂർത്തിയാക്കിയത്. ’ആയിരത്തിൽ ഒരുവന്റെ‘ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ പല പ്രോജക്ടുകളും റീമക്ക് ഒഴിവാക്കേണ്ടിവന്നു.
വർഷം, ചെല്ലമേ, മിന്നലേ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് സാന്നിദ്യമുറപ്പിച്ച റീമ സെൻ തെലുങ്കിലും ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചു. ’മലാമൽ വീക്കിലി‘ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചെങ്കിലും ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് തീരെ താൽപര്യമില്ല.