ബിജു വർക്കി സംവിധാനം ചെയ്യുന്ന ‘ഓറഞ്ചി’ൽ ലോറി ഡ്രൈവറായി കലാഭവൻ മണി എത്തുന്നു. യാക്കോബ് എന്ന ലോറി ഡ്രൈവറെയാണ് മണി ഉൾക്കൊളളുന്നത്. പരുക്കൻ വേഷത്തിലൂടെ മാതൃഭാഷയിൽ വീണ്ടും തിളങ്ങാനുളള തീരുമാനത്തിലാണ് താരമെന്നറിയുന്നു. ഒരു ഘട്ടത്തിൽ സൂപ്പർതാര ചിത്രങ്ങളിൽനിന്നും അകലം പാലിച്ചിരുന്ന മണി ഇപ്പോൾ അത്തരം ഉപാധികളൊന്നും വച്ചും പുലർത്തുന്നില്ലത്രേ.
മമ്മൂട്ടിയുടെ ‘മായാബസാറി’ൽ ഒരു പ്രധാന കഥാപാത്രത്തെ മണി അവതരിപ്പിക്കുന്നുണ്ട്. തമിഴകത്തെ മുൻതാരം പ്രകാശ്രാജിന് നീക്കിവെച്ച വേഷമാണ് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ ചാലക്കുടിയുടെ സ്വന്തം നായകന് നൽകിയിരിക്കുന്നത്. പൊളളാച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ച മായാബസാറിൽ ഷീല, ടിസകാ ചോപ്ര എന്നീ അന്യഭാഷാ സുന്ദരിമാർ മമ്മൂട്ടിയുടെ നായികമാരായി മലയാള പ്രവേശം നടത്തുന്നുണ്ട്.