പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

തെലുങ്ക്‌ തിരക്ക്‌, തമന്ന തമിഴകം വിടുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

തെലുങ്കിലെ തിരക്കുമൂലം തൽക്കാലത്തേക്ക്‌ തമിഴകം വിടാൻ നിർബന്ധിതയായിരിക്കുകയാണ്‌ സൂപ്പർ നായിക തമന്ന. 2012-ൽ മാത്രമേ ഇനി തമന്ന തമിഴ്‌ പ്രോജക്‌ട്‌ കമ്മിറ്റ്‌ ചെയ്യുകയുള്ളൂ. പുതുവർഷം ഏതാണ്ട്‌ പൂർണമായും തെലുങ്കാനയിലെ ഒട്ടുമിക്ക യുവനായകരും പുതിയ പ്രോജക്‌ടുകളിൽ തമന്നയെയാണ്‌ നായികയായി ശുപാർശ ചെയ്യുന്നത്‌. യുവാക്കളുടെ ഹരമായ അല്ലു അർജുനും ഇതിൽപ്പെടുന്നു.

പയ്യ എന്ന ചിത്രത്തിൽ കാർത്തിയുടെ ജോഡിയായി പ്രത്യക്ഷപ്പെട്ടതോടെ തമിഴിൽ സ്വീകാര്യത വർധിച്ച തമന്ന കാർത്തിക്കൊപ്പം തന്നെ സഹകരിച്ച്‌ സിരുത്തൈ പൊങ്കലിന്‌ റിലീസാകും. ധനുഷിന്റെ ജോഡിയായി വെങ്കായ്‌ എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു.

ഇതിനിടെ തമന്നയെ സൂപ്പർതാരത്തിന്റെ നായികയായി മലയാളത്തിൽ അവതരിപ്പിക്കാൻ ഒരു പ്രമുഖ നിർമാതാവ്‌ ശ്രമം നടത്തിയെങ്കിലും ഡേറ്റ്‌ പ്രശ്‌നം മൂലം സുന്ദരി ഓഫർ തള്ളി.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.