തമിഴകത്ത് അരങ്ങുവാണ മലയാളി സുന്ദരി ഭാവനക്ക് തമിഴ് കവിതാരചനയിലും താൽപര്യം. വായിക്കാനും എഴുതാനും ഇഷ്ടപ്പെടുന്ന ഭാവന അടുത്തിടെ എഴുതിയ തമിഴ് കാവ്യം സിനിമാവൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കവിതൈ ഭാവന എന്നൊരു വിളിപ്പേരു തന്നെയുണ്ട് അവിടെ മലയാളിസുന്ദരിക്ക്.
ലോലിപ്പോപ്പിലൂടെ മാതൃഭാഷയിൽ വീണ്ടും തരംഗമുണർത്തിയ ഭാവന മോഹൻലാലിന്റെ ജോഡിയായി പ്രത്യക്ഷപ്പെടുന്ന രണ്ടു സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദിന്റെ ‘സാഗർ ഏലിയാസ് ജാക്കി’, റോഷൻ ആഡ്രൂസിന്റെ ‘കാസിനോവ’ എന്നിവ തൃശൂർക്കാരിക്ക് ഏറെ ഗുണം ചെയ്യും. ജോഷിയുടെ ‘റോബിൻഹുഡി’ൽ പൃഥ്വിരാജിന്റെ ജോഡിയാകുന്നതും ഈ സുന്ദരി തന്നെ.