മലയാളത്തിലെ ‘ഉദയനാണ് താരം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ മുകേഷിന്റെ റോൾ അക്ഷയ് ഖന്ന അഭിനിയിക്കുന്നു. മോഹൻലാൽ അവതരിപ്പിച്ച ഉദയനെ അനിൽകപൂർ അവതരിപ്പിക്കുന്നു. ശ്രീനിയുടെ റോൾ കൈകാര്യം ചെയ്യുന്നത് അർഷാദ്വാസിയാണ്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിയ്ക്കനുസരിച്ച് സ്ക്രിപ്റ്റിൽ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്.
മുൻകാലനായകൻ വിനോദ്ഖന്നയുടെ പുത്രനായ അക്ഷയ് വിരലിലെണ്ണാവുന്ന ഹിറ്റുകൾ മാത്രം നൽകിയിട്ടുള്ള താരമാണ്. ‘അനിയത്തി പ്രാവി’ന്റെ ഹിന്ദി റീമേക്കിൽ കുഞ്ചാക്കോ ബോബനു പകരക്കാരനായതും അക്ഷയ് ഖന്ന തന്നെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമയിലൂടെയായിരുന്നു ജ്യോതിക സിനിമയിലെത്തുന്നത്.